മുക്കുപണ്ടം പണയം വെച്ച് 4 ലക്ഷം തട്ടി: പ്രധാന പ്രതികൾ കണ്ണൂരിൽ പിടിയിൽ

ചേർത്തല: ചേർത്തല നഗരത്തിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് 4 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതികൾ പിടിയിലായി. മുക്കുപണ്ടം നിർമിച്ച് നൽകുന്ന സംഘത്തെ കണ്ണൂർ ജില്ലയിൽ നിന്നാണ് ചേർത്തല പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ ധർമോദയം പെരിങ്ങോളി പഞ്ചായത്തിൽ ഉഷസ് നിവാസിൽ സന്തോഷ് കുമാർ (55), കണ്ണൂർ ജില്ലയിലെ കോട്ടഞ്ചേരി ചെലിക്കണ്ടി വീട്ടിൽ ( 52) മുസ്തഫ എന്നിവരാണ് പിടിയിലായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സമാന കേസിൽ നേരത്തെ 3 പേർ പോലീസ് പിടിയിലായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് നിർമാണ സംഘത്തെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. ചേർത്തല സി ഐ ഹേമന്ത് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ അനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സതീഷ്, സുധീഷ്, അജയ് എന്നിവരടങ്ങുന്ന സംഘം കണ്ണൂരിൽ എത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.