തര്‍ക്കത്തെതുടര്‍ന്ന് ബെന്നിയെ കള്ളകേസില്‍ കുടുക്കിയെന്നാണ് വീട്ടുകാരുടെ പരാതി.  കോവളത്ത് വിദേശിയെ അപമാനിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ച് സര്‍ക്കാര്‍ ഒരു സാധാരണക്കാരൻറെ കാര്യത്തിലും ഇതേ നിലപാട് സ്വീകരിക്കണമെന്നാണ് കുടുംബത്തിൻറെ ആവശ്യം

തൃശൂര്‍: മുരിങ്ങൂരിന് സമീപം മണ്ടിക്കുന്നില്‍ വാറ്റു ചാരായം (Distilled spirit) സൂക്ഷിച്ചെന്ന പേരില്‍ ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് കള്ളക്കേസില് (Fake case) കുടുക്കിയതായി പരാതി. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബെന്നിയുടെ ഓട്ടോറിക്ഷയില്‍ നിന്ന് രാത്രി എത്തിയ പൊലീസ് സംഘം ചാരായം (Hooch) പിടിച്ചെടുത്തതിന് പിന്നില് ഗൂഡാലോചന ഉണ്ടെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ് കുടുംബം.

ഡിസംബര്‍ 26 ന് രാത്രി 10 മണിക്കാണ് സംഭവം നടന്നത്. 72 വയസ്സുളള അമ്മയും ബെന്നിയും മാത്രം വീട്ടിലുള്ള സമയത്ത് വീട്ടിലേക്ക് എത്തിയ പൊലീസ് ഉറങ്ങികിടക്കുകയായിരുന്ന ബെന്നിയുടെ മുഖത്ത് വെള്ളമൊഴിച്ച് ഉണർത്തി. പിന്നീട് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ പരിശോധിച്ച് അരലിറ്റര്‍ വാറ്റു ചാരായം കണ്ടെടുത്തു. ഉടൻ തന്നെ തൊട്ടടുത്ത പറമ്പില്‍ പരിശോധന നടത്തി മൂന്നര ലിറ്റര്‍ വാറ്റു ചാരായം കൂടി കണ്ടെത്തു. അനധികൃതമായി മദ്യം കൈവശം വെക്കുകയും വില്‍പ്പന നടത്തുകയും ചെയ്തതിന് അറസ്റ്റിലായ ബെന്നി ഇപ്പോള്‍ റിമാൻറിലാണ്.

മദ്യപിക്കുന്ന സ്വഭാവമുണ്ടെങ്കിലും ബെന്നി ഒരിക്കിലും മദ്യവില്‍പന നടത്താറില്ലെന്ന് കുടുംബം പറയുന്നു. തര്‍ക്കത്തെതുടര്‍ന്ന് ബെന്നിയെ കള്ളകേസില്‍ കുടുക്കിയെന്നാണ് വീട്ടുകാരുടെ പരാതി. കോവളത്ത് വിദേശിയെ അപമാനിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ച് സര്‍ക്കാര് ഒരു സാധാരണക്കാരൻറെ കാര്യത്തിലും ഇതേ നിലപാട് സ്വീകരിക്കണമെന്നാണ് കുടുംബത്തിൻറെ ആവശ്യം. എന്നാല്‍ ബെന്നി വാറ്റു ചാരായം വില്‍ക്കുന്നുണ്ടെന്ന പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നാണ് കൊരട്ടി പൊലീസിന്‍റെ വിശദീകരണം. 

വയനാട്ടിൽ ആദിവാസി യുവാവിനെതിരായ കേസ്: റിപ്പോർട്ട് നൽകാൻ പൊലീസിന് മനുഷ്യാവകാശ കമ്മീഷൻ നിർദേശം

വയനാട്ടിൽ ആദിവാസി യുവാവ് ദീപുവിനെ പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്‍റെ ഇടപെടൽ. ഒരാഴ്ചക്കുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിയോട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചു. മോഷണക്കുറ്റം ചുമത്തി മീനങ്ങാടി അത്തിക്കടവ് പണിയ കോളനിയിലെ ദീപുവിനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ കുടുംബം മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടത്. 


മത്സ്യത്തൊഴിലാളിക്കെതിരെ കള്ളക്കേസ്: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍
 ബൈക്ക് ഓടിച്ചിരുന്നയാള്‍ ഹെല്‍മറ്റ് ധരിച്ചില്ലെന്ന പേരില്‍ ബൈക്കിന് പിന്നിലിരുന്ന മത്സ്യ തൊഴിലാളിയെ കള്ളക്കേസില്‍ കുരുക്കിയെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ 15 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.