തൃപ്രയാറിലെ വസ്ത്രശാലാ ജീവനക്കാരിയായിരുന്ന സ്മിത സുനിലിന്റെ ആത്മഹത്യയിൽ അന്തിക്കാട് പോലീസിന്റെ അന്വേഷണം മന്ദഗതിയിലാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. തൊഴിലിടത്തെ പീഡനമാണ് മരണകാരണമെന്ന് കാട്ടി സ്ഥാപന ഉടമകൾക്കും സഹപ്രവർത്തകർക്കുമെതിരെ പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനാൽ പ്രതിഷേധം ശക്തമാക്കാനാണ് കുടുംബത്തിന്റെ തീരുമാനം.

തൃശൂര്‍: തൃപ്രയാറിലെ വസ്ത്ര വിപണന കേന്ദ്രത്തിലെ ജീവനക്കാരിയായിരുന്ന അന്തിക്കാട് സ്വദേശി മരവെട്ടിയ്ക്കല്‍ സ്‌മിത സുനിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ അന്തിക്കാട് പോലീസിന്റെ മെല്ലെപോക്കില്‍ പ്രതിഷേധം ശക്തം. മെയ് 15നാണ് വീടിനോട് ചേര്‍ന്ന ശുചിമുറിയില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്ത നിലയില്‍ സ്മിതയെ കണ്ടെത്തിയത്. സ്മിതയ്ക്ക് തൊഴില്‍ സ്ഥാപനത്തില്‍ നേരിട്ട അവഗണനയും തൊഴില്‍ നിഷേധവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ അന്തിക്കാട് പോലീസിന് പരാതി നല്‍കിയിരുന്നു.

സ്ഥാപന ഉടമകള്‍ക്കും വ്യക്തിഹത്യ ചെയ്ത സ്ഥാപനത്തിലെ രണ്ട് വനിതകള്‍ക്കും സുപ്പര്‍വൈസര്‍മാർക്കും എതിരെയുമാണ് പരാതി നല്‍കിയത്. എന്നാൽ കേസ് അന്വേഷിക്കാന്‍ അന്തിക്കാട് പോലീസ് തയ്യാറാവുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. 25 വര്‍ഷമായി സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന സ്മിതയുടെ ഭര്‍ത്താവിനെയോ മക്കളെയോ സംഭവശേഷം ഉടമകള്‍ സന്ദര്‍ശിച്ചിരുന്നില്ല. ഇതിലും ബന്ധുക്കള്‍ സംശയം ഉന്നയിച്ചിരുന്നു. പൊലീസ് വീഴ്ചക്കെതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കുമെന്നും ബന്ധുക്കള്‍ പറഞ്ഞു. ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കാനും തീരുമാനിച്ചു.