Asianet News MalayalamAsianet News Malayalam

അസുഖം മാറി വന്ന് മീനുവിന് ഇനിയും പഠിക്കണം; സുമനസുകളുടെ സഹായം തേടി കുടുംബം

പഠിക്കാൻ മിടുക്കിയാണ് മീനു,  അല്ലലിനിടയിലും  മീനുവിനെ  ഏറെ പ്രതീക്ഷകളുമായി ഡിഗ്രി പഠനത്തിന് ചേർത്തതും അതുകൊണ്ടാണ്. 

family sought help for  kidney transplant
Author
Kerala, First Published Jun 30, 2020, 4:01 PM IST

തിരുവനന്തപുരം: പഠിക്കാൻ മിടുക്കിയാണ് മീനു,  അല്ലലിനിടയിലും  മീനുവിനെ  ഏറെ പ്രതീക്ഷകളുമായി ഡിഗ്രി പഠനത്തിന് ചേർത്തതും അതുകൊണ്ടാണ്. ഇതിനിടെ കടം വാങ്ങിയും വായ്‌പ എടുത്തും പഞ്ചായത്തു അനുവദിച്ച വീട് പണിയും തുടങ്ങി. അതിപ്പോൾ 80 ശതമാനത്തോളം പൂർത്തിയായി. ഇതിന്റെയെല്ലാം ബാധ്യതയിൽ മുങ്ങി മുച്ചക്രം ഉരുട്ടി ജീവിതം നീക്കുമ്പോഴാണ് മീനുവിന്റെ കുടുംബത്തെ തേടി ദുരിതമെത്തുന്നത്.

കാട്ടാക്കട തൂങ്ങാമ്പാറ വെള്ളുമാനൂര് കോണം  പാറയിൽ  വീടിന്റെ ജീവിത താളം ആകെ തെറ്റിച്ചുകൊണ്ടാണ് മീനുവിന് ഒരു അസുഖമുണ്ടെന്ന് കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറായ ശശികുമാറിന്റെയും ശർമിളയുടെയും കളാണ് മീനു. മുട്ടു വേദനക്ക് നിരന്തരമായ ചികിത്സക്കൊടുവിൽ ഇപ്പോൾ ആയൂർവേദ ആശുപത്രിയിലെ വിശദമായ  പരിശോധനയിൽ  മീനുവിന് ഇരുവൃക്കകളും തകരാറിലാണെന്ന് ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു. 

വൃക്ക മാറ്റി വയ്ക്കണം എന്നാണ് ഡോക്ടർമാർ നിർദേശിച്ചത്.  ഇപ്പോൾ ഡയാലീസിസ് ആണ് താൽക്കാലിക പോംവഴി. ആഴ്ചയിൽ രണ്ടു തവണ ഡയാലിസിസ് ചെയ്യാൻ മാത്രം 6000 രൂപ മരുന്നും യാത്രയും ചിലവു‌കളുമായി  പതിനായിരത്തോളം വേണം. ഇതും ഇപ്പോൾ ഈ ഓട്ടോ ഡ്രൈവറെ കൊണ്ട് കൂട്ടിയാൽ കൂടാതെ ആയി. 

വൃക്ക മാറ്റി വക്കാൻ  മകൾക്ക് ശശിധരനും ശർമിളയും വൃക്ക നൽകാൻ ഡോക്ടർ നിർദേശിച്ച ഉടനെ തീരുമാനിച്ചു കഴിഞ്ഞു. ഇതിന്റെ പരിശോധനകളും നടക്കുന്നുണ്ട്. അതേസമയം ശസ്ത്രക്രീയക്ക് വേണ്ട ഭീമമായ തുകയും തുടർ ചികിത്സക്കും എന്തു ചെയ്യണം എന്നത്  ഇവരെ ധർമ സങ്കടത്തിലാക്കുന്നു.

ഓട്ടോ ഓടുന്ന തുച്ഛവരുമാനം കടവും വായ്‌പാ തിരിച്ചടവും ചികിത്സയും നിത്യചിലവും എല്ലാം ഓർത്തു പകച്ചു നിൽക്കുകയാണിവർ. ഈ കുടുംബത്തിന് കരുത്തു പകരാനും അച്ഛനെയേയും അമ്മയെയും പൊന്നുപോലെ നോക്കണമെന്ന മീനുവിന്റെ  ആഗ്രഹം സാധിക്കാനും അവളെ ജീവിതത്തിലേക്ക് കൊണ്ടു വരാനും സുമനസ്സുകൾക്ക് മാത്രമേ കഴിയൂ.

MEENU S S
SBI Kattakkada  branch
a/c 33066179827
IFSC SBI0010691
8893659715
 

Follow Us:
Download App:
  • android
  • ios