Asianet News MalayalamAsianet News Malayalam

കുറുക്കൻമൂലയിൽ കടുവയുടെ ആക്രമണം; വളർത്തു മൃഗങ്ങളെ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് പരാതി

കുറുക്കൻ മൂലയിലും പയ്യന്പളിയിലുമായി വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ട 13 കർഷകർക്കാണ് നഷ്ടപരിഹാരം കിട്ടാനുള്ളത്. നിലവിൽ നൽകി വരുന്ന നഷ്ടപരിഹാരത്തുക പാസായെന്നാണ് നോർത്ത് വയനാട് വനം ഡിവിഷൻ അധികൃതർ അറിയിക്കുന്നത്. എന്നാൽ തുച്ഛമായ നഷ്ടപരിഹാര  തുക അംഗീകരിക്കാനാവില്ലെന്നാണ് കർഷകരുടെ നിലപാട്. 

farmers alleges compensation didnt receive even after one month of tiger attack in wayanad
Author
Kurukkanmoola, First Published Jan 24, 2022, 12:02 PM IST

വയനാട്ടിലെ (Wayanad) കുറുക്കൻമൂലയിൽ കടുവയുടെ ആക്രമണത്തിൽ (Tiger Attack) വളർത്തു മൃഗങ്ങളെ നഷ്ടപ്പെട്ടവർക്ക് ഒരു മാസം കഴിഞ്ഞിട്ടും നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് പരാതി. 17 വളർത്തുമൃഗങ്ങളെ നഷ്ടമായ കുറുക്കൻമൂലയ്ക്കായി പ്രത്യേക പാക്കേജ് വേണമെന്ന ജില്ലാ വികസന സമിതി യോഗത്തിന്റെ ശുപാർശയിലും തീരുമാനമായില്ല. എന്നാൽ നിലവിലെ ഉത്തരവനുസരിച്ചുള്ള അടിസ്ഥാന നഷ്ടപരിഹാരത്തുക പാസായെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്.

വന്യജീവികളുടെ ആക്രമണത്തിൽ വളർത്തു മൃഗങ്ങളെ നഷ്ടപ്പെടുന്നവർക്ക് നിലവിൽ ലഭിക്കുന്ന നഷ്ടപരിഹാരം അപര്യാപ്തമാണെന്ന പരാതി കാലങ്ങളായുണ്ട്. ഈ സാഹചര്യത്തിലാണ് കടുവയുടെ ആക്രമണത്തിൽ നിരവധി വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ട കുറുക്കൻ മൂലയ്ക്കായി പ്രത്യേക പാക്കേജ് വേണമെന്ന് ജില്ലാ വികസന സമിതി സർക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാൽ ഒരു മാസമായിട്ടും  യാതൊരു നടപടിയുമുണ്ടായില്ല. സർക്കാർ വാഗ്ദാനങ്ങൾ നൽകി വഞ്ചിച്ചെന്നാണ് കർഷകർ പറയുന്നത്.

കുറുക്കൻ മൂലയിലും പയ്യന്പളിയിലുമായി വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ട 13 കർഷകർക്കാണ് നഷ്ടപരിഹാരം കിട്ടാനുള്ളത്. നിലവിൽ നൽകി വരുന്ന നഷ്ടപരിഹാരത്തുക പാസായെന്നാണ് നോർത്ത് വയനാട് വനം ഡിവിഷൻ അധികൃതർ അറിയിക്കുന്നത്. എന്നാൽ തുച്ഛമായ നഷ്ടപരിഹാര  തുക അംഗീകരിക്കാനാവില്ലെന്നാണ് കർഷകരുടെ നിലപാട്.  ഉൾ വനത്തിലേക്ക് കടന്ന മുറിവുകളേറ്റ കടുവയെ വനം വകുപ്പിന് ഇതുവരെ പിടികൂടാനുമായിട്ടില്ല.

ബത്തേരി വീണ്ടും കടുവാഭീതിയില്‍; ഇത്തവണ കടുവയെത്തിയത് ജനവാസമേഖലയായ സത്രംകുന്നില്‍
നഗരത്തിന് സമീപമുള്ള ജനവാസമേഖലയായ സത്രംകുന്നില്‍ വീണ്ടും കടുവ സാന്നിധ്യം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രണ്ട് തവണയാണ് പ്രദേശവാസിയായ രാംദാസ് കടുവയെ കണ്ടത്. വിവരമറിഞ്ഞ് എത്തിയ വനംവകുപ്പ് ജീവനക്കാര്‍ പടക്കം പൊട്ടിച്ച് കുടുവയെ ഉള്‍ക്കാട്ടിലേക്ക് തുരത്തിയെന്നാണ് പറയുന്നത്. അതേ സമയം പ്രദേശവാസികളില്‍ നിന്ന് ഭീതി അകന്നിട്ടില്ല. രാംദാസിന്റെ വീട്ടില്‍ നിന്ന് ഏതാനും മീറ്ററുകള്‍ മാറിയാണ് കടുവയെ കണ്ടത്. 

സന്നാഹമൊരുക്കിയത് വിഫലമായി; കുറുക്കന്‍മൂലയിലെ കടുവക്കായുള്ള തിരച്ചില്‍ നിര്‍ത്തി
ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനടക്കം തിരച്ചിലിന് നേതൃത്വം നല്‍കിയിട്ടും 'പിടികൊടുക്കാത്ത' കുറുക്കന്‍മൂലയിലെ കടുവക്കായുള്ള തിരച്ചില്‍ നിര്‍ത്തി.  കഴിഞ്ഞ പത്തുദിവസത്തിലധികമായി കുറുക്കന്‍മൂലയിലോ സമീപപ്രദേശങ്ങളിലോ കടുവ എത്തിയതായി സ്ഥീരികരിക്കാത്ത പശ്ചാത്തലത്തിലാണ് തിരച്ചില്‍ അവസാനിപ്പിക്കാന്‍ ഉത്തരമേഖലാ സി.സി.എഫ്. ഡി.കെ. വിനോദ് കുമാര്‍ ഉത്തരവിട്ടത്. 

Follow Us:
Download App:
  • android
  • ios