ചേർത്തല: അച്ഛന്‍റെ മരണത്തിന്‍റെ ആഘാതം മാറും മുമ്പ് മകളുടെയും ജീവന്‍ കൊവിഡ് എടുത്തു. ചേര്‍ത്തലയിലാണ് അച്ഛന് പിന്നാലെ മകളും കൊവിഡ് ബാധിച്ച് മരിച്ചത്.  ചേർത്തല നഗരസഭ മുപ്പതാം വാർഡിൽമുട്ടം പള്ളിയ്ക്ക് സമീപം പരത്തിപ്പറമ്പിൽ റിച്ചാർഡ് ഡിക്രോസിൻറെ ഭാര്യ ക്രിസ് റിച്ചാർഡ് (30) ആണ് ഇന്ന്  മരിച്ചത്.

പൂര്‍‌ണ്ണ ഗർഭിണിയായിരുന്ന ക്രിസിനെ ഒരാഴ്ച മുമ്പാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓപ്പറേഷൻ നടത്തിയെങ്കിലും കുട്ടി മരിച്ചിരുന്നു. ഇന്ന് പുലർച്ചെയോടെ കൊവിഡ് ബാധിതയായ ക്രിസും മരിച്ചു. ക്രിസിൻറെ പിതാവ് ഫോർട്ട് കൊച്ചി സ്വദേശി കഴിഞ്ഞ ദിവസമാണ് കൊവിഡ് ബാധിച്ച് മരിച്ചത്.