കോഴി വേസ്റ്റ് പറമ്പില്‍ ഇട്ടതിനെച്ചൊല്ലി തര്‍ക്കം; അച്ഛനെയും മകനെയും വെട്ടിയ അയല്‍വാസി പിടിയില്‍
. കോഴി വേസ്റ്റ് പുരയിടത്തിൽ ഇട്ടതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ആണ് അയൽവാസി ആയ പ്രസാദ് അച്ഛനെയും മകനെയും ആക്രമിച്ചത്.

പത്തനംതിട്ട: അത്തിക്കയം പൊന്നംപാറയിൽ അച്ഛനേയും മകനേയും വെട്ടിയ പ്രതി പിടിയിൽ. അയല്‍വാസിയായ പ്രസാദ് (47) ആണ് പിടിയിലായത്. ഒളിവിൽ കഴിഞ്ഞിരുന്ന വീട്ടിൽ നിന്നാണ് പെരുനാട് പോലീസ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കോഴി വേസ്റ്റ് പുരയിടത്തിൽ ഇട്ടതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ആണ് അയൽവാസി ആയ പ്രസാദ് അച്ഛനെയും മകനെയും ആക്രമിച്ചത്. ഇയാൾ ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്നും പോലീസ് പറഞ്ഞു. പരിക്കേറ്റ സുകുമാരനും സുനിലും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
വീട്ടിൽ യുവതിയും കുട്ടിയും ഒറ്റക്ക്, പട്ടാപ്പകൽ യുവതിയെ കല്ലുകൊണ്ടിടിച്ചു; ഡ്രോണുമായി തിരഞ്ഞിട്ടും കാണാമറയത്ത്
മൂന്നാർ: ദേവികുളത്ത് പട്ടാപ്പകല്‍ വീട് കയറി ആക്രമണം. വീട്ടില്‍ അതിക്രമിച്ച് കയറിയയാള്‍ യുവതിയെ കല്ലുകൊണ്ടിടിച്ച് പരിക്കേൽപ്പിച്ചു. തലക്ക് ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോഷണ ശ്രമമാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ദേവികുളം കോടതിയിലെ ജീവനക്കാരനായ റെജിയുടെ വീട്ടിലാണ് പകല്‍ 12.30ഓടെ അക്രമി എത്തിയത്. ഈ സമയം റെജിയുടെ ഭാര്യ ടെസിയും കുട്ടിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ദേവികുളത്ത് നിന്ന് ലാക്കാട് പോകുന്ന വഴിയിൽ ഒറ്റപെട്ട പ്രദേശത്താണ് വീട്.
വീട്ടിൽ അതിക്രമിച്ച് കയറിയ ആൾ ടെസിയെ ആക്രമിക്കുകയും കല്ലുകൊണ്ട് തലക്ക് ഇടിക്കുകയും ചെയ്തു. ടെസിയുടെ നിലവിളി ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയതോടെ അക്രമി സമീപത്തെ തേയില തോട്ടത്തിലേക്ക് ഓടി മറഞ്ഞു. തലക്ക് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ ടെസിയെ ആദ്യം മൂന്നാറിലെ സ്വകാര്യ ആശുപത്രി എത്തിച്ചു. പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മോഷണ ശ്രമമാകാം നടന്നതെന്നാണ് പ്രാഥമിക നിഗമനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...