പത്തനംതിട്ട വനിതാ പൊലീസാണ് അഴൂർ സ്വദേശിയെ അറസ്റ്റ് ചെയ്തത്. 12 കാരനെ ചട്ടുകം വെച്ച് പൊള്ളിക്കുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തെന്ന് എഫ്ഐആറില്‍ പറയുന്നത്.

പത്തനംതിട്ട: പത്തനംതിട്ടയിൽ 12 വയസുകാരനെ ക്രൂരമായി മർദ്ദിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട വനിതാ പൊലീസാണ് അഴൂർ സ്വദേശിയെ അറസ്റ്റ് ചെയ്തത്. 12 കാരനെ ചട്ടുകം വെച്ച് പൊള്ളിക്കുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തെന്ന് എഫ്ഐആറില്‍ പറയുന്നത്. ഏഴാം ക്ലാസ് വിദ്യാർത്ഥിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 2019 മുതൽ സമാനനിലയിലുള്ള പീഡനങ്ങൾ കുട്ടി നേരിട്ടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അച്ഛനും അമ്മയും ആറ് വർഷം മുൻപ് നിയമപരമായി വിവാഹബന്ധം വേർപ്പെടുത്തിയവരാണ്. അച്ഛനൊപ്പമാണ് 12 വയസുകാരൻ കഴിഞ്ഞിരുന്നത്. ഇതിനിടെ രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും കുട്ടിയുടെ മൊഴിയിലുണ്ട്.

YouTube video player