മാത്യുവിനൊപ്പം ഉണ്ടായിരുന്ന മകളെ ഗുരുതര പരിക്കുകളോടെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പാലക്കാട്: കെഎസ്ആര്‍ടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അഗളി ജെല്ലിപ്പാറതെങ്ങും തോട്ടത്തിൽ സാമുവലിന്റെ മകൻ മാത്യുവാണ് മരിച്ചത്. അറുപത് വയസായിരുന്നു. തച്ചംമ്പാറ മച്ചാംതോടിന് സമീപത്ത് വച്ച് മാത്യു സഞ്ചരിച്ച സ്കൂട്ടറിൽ കെഎസ്ആര്‍ടിസി ബസിടിച്ചാണ് അപകടം നടന്നത്. മാത്യുവിനൊപ്പം ഉണ്ടായിരുന്ന മകൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം നടന്നത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
