കോട്ടയത്തേത് മകനെ കൊന്നു കെട്ടിത്തൂക്കി അച്ഛൻ തൂങ്ങിയതെന്ന് നിഗമനം, ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു
രാവിലെ നടക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും. പിന്നെ കാണുന്നത് സമീപത്തുള്ള ആളൊഴിഞ്ഞ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ്

കോട്ടയം : മീനടം പുതുവലിൽ അച്ഛനെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പുതുവൽ വട്ടുളത്തിൽ ബിനു (49) മകൻ ഒമ്പതു വയസുകാരൻ ശ്രീഹരി എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം സമീപമുള്ള ആളൊഴിഞ്ഞ വീട്ടിലെ വിറകുപുരയിലാണ് രാവിലെ കണ്ടെത്തിയത്. രാവിലെ നടക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും. പിന്നെ കാണുന്നത് സമീപത്തുള്ള ആളൊഴിഞ്ഞ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ്. മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ മകനെ കൊന്നു കെട്ടിത്തൂക്കിയ ശേഷം പിതാവ് തൂങ്ങി മരിച്ചതാകാമെന്നാണ് പൊലീസ് അനുമാനം. മകനെ നന്നായി നോക്കാൻ കഴിഞ്ഞില്ലെന്നും മകളെ സംരക്ഷിക്കണമെന്നും സൂചിപ്പിച്ച്, മരിച്ച ബിനു ഭാര്യയ്ക്ക് എഴുതിയ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
'ജീവിതത്തിൽ പരാജയപ്പെട്ടുപോയി, വീട് പണിയെങ്ങുമെത്തിയില്ല', നൊമ്പരമായി ഗോപിയുടെ ആത്മഹത്യാക്കുറിപ്പ്
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)