വയനാട്ടില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ഫാര്‍മേഴ്‌സ് റിലീഫ് ഫോറം; സഹകരിക്കില്ലെന്ന് ബസുടമകളും വ്യാപാരികളും

ഹർത്താലുമായി സഹകരിക്കില്ലെന്ന് സ്വകാര്യ ബസ്സുടമകളും ജില്ലയിലെ വ്യാപാരികളും അറിയിച്ചിട്ടുണ്ട്

few organisations called for Harthal in Wayanad district on wednesday

കൽപ്പറ്റ: കാട്ടാന ആക്രമണത്തില്‍ ആദിവാസി ഗൃഹനാഥന്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ ബുധനാഴ്ച്ച ഹര്‍ത്താലിന് ആഹ്വാനം. കര്‍ഷക സംഘടനയായ ഫാര്‍മേഴ്‌സ് റിലീഫ് ഫോറം (എഫ്ആര്‍എഫ്), തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ സംഘടനകള്‍ ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹർത്താലുമായി സഹകരിക്കില്ലെന്ന് ബസ്സുടമകളും വ്യാപാരികളും അറിയിച്ചിട്ടുണ്ട്

ബസുകൾ ഓടിക്കുമെന്ന് ജില്ലാപ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ
കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട കുടുംബത്തിന്റെ ദുഖത്തിൽ പങ്ക് ചേരുന്നുവെങ്കിലും,ബസ് നിർത്തിവെച്ചു കൊണ്ടുള്ള ഹർത്താലിൽ പങ്കെടുക്കില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രജ്ഞിത്ത് രാം മുരളീധരൻ അറിയിച്ചു. നികുതി അടക്കേണ്ട ഈ സമയത്ത് ബസ് നിർത്തി വെച്ച് കൊണ്ടുള്ള സമരത്തിൽ പങ്കെടുക്കാൻ കഴിയില്ല. നാളെ ബസ് സർവ്വീസ് നടത്താൻ എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്.  സർവീസ് നാളെ സുഗമമായി നടത്താൻ ജില്ലാ ഭരണകൂടം സൗകര്യം ഒരുക്കണമെന്നും ബസ് ഓപ്പറേറ്റേഴ്സ് ഭാരവാഹികൾ ആവശ്യപ്പെട്ടു.

Read also:  'മാനുവിന് ഓടിമാറാനായില്ല', ആക്രമിച്ചത് ആനക്കൂട്ടത്തിലെ ആനയെന്ന് ദൃക്സാക്ഷി; ഭാര്യ സുരക്ഷിതയെന്ന് പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
 

Latest Videos
Follow Us:
Download App:
  • android
  • ios