Asianet News MalayalamAsianet News Malayalam

പെയ്ത്ത് കുറഞ്ഞിട്ടും വെള്ളം ഇറങ്ങിയില്ല, മാന്നാറിൽ അമ്പതോളം കുടുംബങ്ങൾ ദുരിതത്തിൽ

വീടുകളിൽ കയറിയ വെള്ളം ഇറങ്ങിയില്ല, അമ്പതോളം കുടുംബങ്ങൾ ദുരിതത്തിൽ. മാന്നാർ പഞ്ചായത്ത് 18-ാം വാർഡിൽ പൊതുവൂർ നിവാസികളാണ് ആശങ്കയിൽ കഴിയുന്നത്. തുടർച്ചയായുള്ള മഴ പെയ്ത്ത് മൂലം പലയിടങ്ങളിലും വെള്ളം കെട്ടിക്കിടക്കുകയാണ് .
 

Fifty families in Mannar are in distress as the rains have receded but the water has not receded
Author
Kerala, First Published May 21, 2021, 10:24 PM IST

മാന്നാർ: വീടുകളിൽ കയറിയ വെള്ളം ഇറങ്ങിയില്ല, അമ്പതോളം കുടുംബങ്ങൾ ദുരിതത്തിൽ. മാന്നാർ പഞ്ചായത്ത് 18-ാം വാർഡിൽ പൊതുവൂർ നിവാസികളാണ് ആശങ്കയിൽ കഴിയുന്നത്. തുടർച്ചയായുള്ള മഴ പെയ്ത്ത് മൂലം പലയിടങ്ങളിലും വെള്ളം കെട്ടിക്കിടക്കുകയാണ് .

കൊച്ചുതറ, മണപ്പുറം, വളവിനകത്ത് എന്നീ ഭാഗങ്ങളിലാണ് പ്രധാനമായും ഒഴുക്ക് നിലച്ച് വെള്ളം കെട്ടിക്കിടക്കുന്നത്. ഇപ്പോഴും നടവഴികളും വീടുകളും മുങ്ങിക്കിടക്കുകയാണ്. കൂടാതെ വിഷജീവികളുടെ താവളമായി മാറിയ ഇവിടെ പരിസരവാസികൾ ഭയചകിതരായാണ് കഴിയുന്നത്. വെള്ളക്കെട്ടിൽ മണപ്പുറം റോഡ്, കൊച്ചുതറ ഭാഗത്തു നിന്നും പുത്തേത്ത് ശ്മശാനത്തിലേക്കുള്ള റോഡും നാശിച്ചു കിടക്കകുയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios