ബേപ്പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ഇയാള്‍ ഫോണില്‍ വിളിച്ച് താന്‍ സിനിമാ സംവിധായകന്‍ ആണെന്നും സിനിമയില്‍ അഭിനയിപ്പിക്കാം എന്നും പറഞ്ഞ് നിരന്തരം ശല്യപ്പെടുത്തി. പിന്നീട് നഗ്ന ഫോട്ടോയും ആവശ്യപ്പെടുകയായിരുന്നു.

കോഴിക്കോട്: സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് നഗ്നഫോട്ടോ ആവശ്യപ്പെട്ടെന്ന യുവതിയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍. കാസര്‍കോട് കാട്ടിപ്പളം സ്വദേശി നാരായണീയത്തില്‍ ഷിബിനി(29)നെയാണ് പോക്‌സോ വകുപ്പ് ചുമത്തി കോഴിക്കോട് ബേപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് ഇയാള്‍ വാട്‌സാപ്പിലൂടെ നിരന്തരം ശല്യപ്പെടുത്തിയത്. ബേപ്പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ഇയാള്‍ ഫോണില്‍ വിളിച്ച് താന്‍ സിനിമാ സംവിധായകന്‍ ആണെന്നും സിനിമയില്‍ അഭിനയിപ്പിക്കാം എന്നും പറഞ്ഞ് നിരന്തരം ശല്യപ്പെടുത്തി. പിന്നീട് നഗ്ന ഫോട്ടോയും ആവശ്യപ്പെടുകയായിരുന്നു. കുട്ടിയുടെ പരാതിയില്‍ കേസെടുത്ത ബേപ്പൂര്‍ പോലീസ്, സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇയാള്‍ കാസര്‍കോട് സ്വദേശിയാണെന്ന് മനസ്സിലാക്കിയത്. എസ്‌ഐ അംഗജന്‍, സിവില്‍ പോലീസ് ഓഫീസര്‍ സരുണ്‍, ഫറോക്ക് എസിപി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എഎസ്‌ഐ അരുണ്‍ കുമാര്‍, എസ് സിപിഒ വിനോദ് എന്നിവരുള്‍പ്പെട്ട സംഘമാണ് ഷിബിനെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. 

YouTube video player