പ്രപഞ്ചോർജം ഉപയോഗിച്ച് സാമ്പത്തിക നേട്ടം കൊയ്യാം; വിശ്വസിപ്പിച്ചവരിൽ ഡോക്ടർമാരും; തട്ടിയത് 12 കോടിയിലധികം രൂപ

ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി ക്ലാസുകളും വിനോദയാത്രയും ട്രസ്റ്റിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു

Financial benefits can be reaped with cosmic energy doctors include in fraud

കണ്ണൂര്‍: കണ്ണൂരിൽ ആത്മീയതയുടെ പേരിൽ കോടികൾ തട്ടിയെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. ഹിമാലയൻ തേഡ് ഐ ട്രസ്റ്റിന്‍റെ പേരിൽ നടത്തുന്ന ആത്മീയ ക്ലാസുകളിൽ പങ്കെടുത്താൽ സാമ്പത്തിക നേട്ടമുണ്ടാവുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. സംഭവത്തിൽ ഡോക്ടർമാർ ഉൾപ്പെടെ ആറു പേർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. 

ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി ക്ലാസുകളും വിനോദയാത്രയും ട്രസ്റ്റിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു. പ്രപഞ്ചോർജം ഉപയോഗിച്ച് നേട്ടം കൈവരിക്കാമെന്നായിരുന്നു വാഗ്ദാനം. ഹിമാലയൻ മാസ്റ്റർ ഡോക്ടർ അഷ്റഫ് എന്ന യൂട്യൂബ് ചാനലിലൂടെ പരസ്യം ചെയ്താണ് പ്രതികൾ ആളുകളെ ആകർഷിച്ചത്. 

ടിബറ്റിലെയും നേപ്പാളിലെയും സന്യാസിമാരിൽ നിന്ന് അനുഗ്രഹം ലഭിച്ചവരാണെന്നും ആളുകളെ വിശ്വസിപ്പിച്ചു. മമ്പറം സ്വദേശി പ്രശാന്തിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ക്ലാസുകൾക്കായി പലരിൽ നിന്ന് കൈപ്പറ്റിയത് 12 കോടിയിലധികം രൂപയെന്നാണ് പരാതി. നാലു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

സ്വകാര്യ വ്യക്തിയുടെ പറമ്പ്, നാട്ടുകാരറിഞ്ഞത് കമ്പനി വാഹനങ്ങളെത്തി കുഴിയെടുത്തപ്പോൾ; ടവറിനെതിരെ പ്രതിഷേധം

'റെയിൽവേയിൽ ജോലി കിട്ടിയതോടെ ഭാര്യ ഇട്ടിട്ട് പോയി'; ജോലി ഒപ്പിച്ചതിൽ യുവാവിന്‍റെ വെളിപ്പെടുത്തൽ, സസ്പെൻഷൻ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios