സംഭവവുമായി ബന്ധപ്പെട്ട് രണ്ട് താൽക്കാലിക ജീവനക്കാരെ സസ്പെൻ്റ് ചെയ്തു. പിന്നാലെ, കല്ലടിക്കോട് പൊലീസിൽ പഞ്ചായത്ത് സെക്രട്ടറി പരാതി നൽകി.
പാലക്കാട്: യുഡിഎഫ് ഭരിക്കുന്ന പാലക്കാട് തച്ചമ്പാറ പഞ്ചായത്തിൽ വൻ സാമ്പത്തിക തിരിമറി കണ്ടെത്തി. 13 ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. ഇ ഗ്രാമസ്വരാജ് വഴി പഞ്ചായത്ത് നടത്തിയ പണമിടപാടിലാണ് ക്രമക്കേട്. ഡിജിറ്റൽ ഒപ്പ് ദുരുപയോഗിച്ച് തട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമിക പരിശോധനയിൽ തെളിഞ്ഞത്. 17 അനധികൃത ഇടപാടുകളിലൂടെ 12,90,550 രൂപ രണ്ട് സ്വകാര്യ അക്കൗണ്ടുകളിലേക്ക് മാറ്റി. പഞ്ചായത്ത് ജോയന്റ് ഡയറക്ടർ നടത്തിയ പരിശോധനയിൽ തുക ജീവനക്കാരിയുടെ ഭർത്താവിന്റെ അക്കൗണ്ടിലേക്ക് പോയതായി കണ്ടെത്തി. തട്ടിപ്പില്‍ മൂന്ന് പേർ അറസ്‌റ്റിലായി. ടെക്നിക്കൽ അസി. ദിവ്യ, ദിവ്യയുടെ ഭർത്താവ് രാമകൃഷ്‌ണൻ , സുശീല എന്നിവരാണ് അറസ്റ്റിലായത്. 13 ലക്ഷം രൂപയാണ് ഇവർ പഞ്ചായത്തിൽ നിന്ന് തട്ടിയെടുത്തത്. രാമകൃഷ്ണൻ്റെയും സുശീലയുടെയും അക്കൗണ്ടുകളിലേക്കാണ് ദിവ്യ പണം അയച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് താൽക്കാലിക ജീവനക്കാരെ സസ്പെൻ്റ് ചെയ്തു. പിന്നാലെ, കല്ലടിക്കോട് പൊലീസിൽ പഞ്ചായത്ത് സെക്രട്ടറി പരാതി നൽകി. ഒരു ജീവനക്കാരിയെയും ഭർത്താവിനെയും ബന്ധുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നു. സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്തെത്തി.
