കാസർകോട് ചേവാറിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പാമ്പ് കയറി ഡ്രൈവറുടെ കയ്യിൽ ചുറ്റി. ഡ്രൈവർ ഉടൻ വാഹനം നിർത്തി പാമ്പിനെ പുറത്തെറിഞ്ഞു. പിന്നീട് സ്നേക്ക് റെസ്ക്യൂ ടീം എത്തി നേരിയ വിഷമുള്ള കാട്ടുപാമ്പിനെ പിടികൂടി.

കാസർകോട്:ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പാമ്പ് ഡ്രൈവരുടെ ശരീരത്തിൽ ഇഴഞ്ഞു കയറി.ചേവാറിൽ ഇന്ന് രാവിലെയാണ് സംഭവം. ഓട്ടോ ഡ്രൈവറായ പിയൂസിന്റെ കയ്യിൽ പാമ്പ് ചുറ്റി കയറി. പെട്ടെന്ന് ഞെട്ടിപ്പോയ പിയൂസ് ഓട്ടോ ബ്രേക്ക്‌ ചവിട്ടി നിർത്തി പാമ്പിനെ പുറത്തേക്ക്‌ എറിയുകയായിരുന്നു. ഓട്ടോയിൽ യാത്രക്കാരുള്ളപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്.

നേരിയ വിഷമുള്ള കാട്ടുപാമ്പാണ് ഓട്ടോയിൽ കയറിയത്. പുറത്തേക്ക് പാമ്പിനെ വലിച്ചെറിഞ്ഞെങ്കിലും വീണ്ടും ഓട്ടോറിക്ഷയ്ക്ക് അടിയിലേക്ക് കയറി. തുടർന്ന് സ്നേക്ക് റെസ്ക്യൂ ടീമിനെ വിളിക്കുകയായിരുന്നു. അവർ പാമ്പിനെ പിടികൂടി.വലിയ വിഷമില്ലാത്ത കാട്ടു പാമ്പ് ആണ് ഇതെന്ന് സ്നേക്ക് റെസ്ക്യൂ ടീം സംശയിക്കുന്നു. ഓട്ടോ ഡ്രൈവറും യാത്രക്കാരും സുരക്ഷിതർ ആണ്.