തൃശൂര്‍: ചാലക്കുടിയില്‍ സാമ്പത്തിക ബാധ്യതമൂലം ഹോട്ടല്‍ ഉടമ ജീവനൊടുക്കി. ചാലക്കുടി ആനമല ജംക്ഷനിലെ ന്യൂദ്വാരക ഹോട്ടല്‍ ഉടമ ഇരിങ്ങാലക്കുട കരുവന്നൂര്‍ സ്വദേശി വാസുവാണ് ജീവനൊടുക്കിയത്. അന്‍പത്തിനാലു വയസായിരുന്നു. ഹോട്ടലിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ ജീവനക്കാരാണ് ആദ്യം കണ്ടത്. ഉടനെ, ചാലക്കുടി പൊലീസിനെ വിവരമറിയിച്ചു.