Asianet News MalayalamAsianet News Malayalam

കൂട്ടിയിട്ടിരുന്ന കാർഡ് ബോർഡിന് ആദ്യം തീപിടിച്ചു, ശേഷം തിരുവനന്തപുരത്ത് കാർ ഷോറും കത്തി! ലക്ഷങ്ങളുടെ നഷ്ടം

അപകടത്തിൽ രണ്ട് കാറുകൾക്ക് കാര്യമായ കേടുപാടും രണ്ട് കാറിന് ചെറിയ കേടുപാടും ഉണ്ടായി

Fire Accident At Thiruvananthapuram Car Showroom Fire Broke Out At Car Shop asd
Author
First Published Oct 17, 2023, 9:16 PM IST

തിരുവനന്തപുരം: തിരുവനന്തപുരം ജഗതിയിൽ കാർവിൽപ്പന കേന്ദ്രത്തിൽ വൻ തീപ്പിടുത്തം. സെക്കറ്റ് ഹാൻഡ് കാർ ഷോറുമിലാണ് തീപിടിച്ചത്. വിവരമറിഞ്ഞെത്തിയ ഫയർ ഫോഴ്സ് പാഞ്ഞെത്തി തീ അണച്ചത് വലിയ ദുരന്തം ഒഴിവാക്കി. അപകടത്തിൽ രണ്ട് കാറുകൾക്ക് കാര്യമായ കേടുപാടും രണ്ട് കാറിന് ചെറിയ കേടുപാടും ഉണ്ടായി. മൊത്തം 20 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് കണക്ക്. കൂട്ടിയിട്ടിരുന്ന കാർഡ് ബോർഡിനാണ് ആദ്യം തീ പിടിച്ചത്. പിന്നീടാണ് ഷോറുമിൽ വലിയ തീപിടിത്തമായത്.

കുഞ്ഞ് കുട്ടികളാണേലെന്താ കട്ടക്ക് നിന്നു! കൊച്ചിയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാൾ പിടിയിൽ

രക്ഷാപ്രവർത്തനം നടത്തിയ ഫയർഫോഴ്സ് ടീം സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ

ഇന്ന് രാവിലെ 7.54 നാണ് തിരുവനന്തപുരം ജഗതിയിലെ ഒരു കാർ ഷോ റൂം തീപിടിക്കുന്നു എന്ന ഫോൺ കോൾ ഫയർ സ്റ്റേഷനിൽ ലഭിക്കുന്നത്. ഉടൻതന്നെ  സേന സംഭവസ്ഥലത്തേക്ക് കുതിച്ചു. ജഗതിയിൽ പ്രവർത്തിക്കുന്ന മൈ സൈറ ഓട്ടോ കാർസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന യൂസ്ഡ് കാർ ഷോറൂം ആണ് രാവിലെ കത്തിയത്. ഷോറൂമിൽ ഉണ്ടായിരുന്ന 2 കാറുകളാണ് (KL40H 3799 എന്ന ഹോണ്ട അമിയോ, KL20N 7208 മരുതി ആൾട്ടോ) കാര്യമായി കാത്തിയത്. KL01BC 5725 വോക്സ് വോഗൺ കാറും, KL05M 9345 മരുതി 800 വാഹനത്തിനും ചെറിയ രീതിയിൽ തീപിടിച്ച് കെടുപാടുകൾ ഉണ്ടായി. സേനയുടെ സമയോചിതമായ ഇടപെടൽ മൂലം വൻദുരന്തം ഒഴിവായി. തിരുവനന്തപുരം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ നിന്നും 3 യൂണിറ്റ് ഫയർ ടെൻഡറുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോറൂമിൽ അക്സസ്സൊറീസ് ൽ ഉണ്ടായ തീ വാഹങ്ങളിലേക്ക് പടർന്നതണ് തീപിടിത്തതിന് കാരണമായതെന്ന് കണ്ടെത്തി. എന്നാൽ അക്സസ്സെറീസ് എങ്ങനെ തീപിടിച്ചു എന്നത് വ്യക്തമല്ല. ഏകദേശം 20 ലക്ഷം രൂപയുടെ നാശ നഷ്ടം കണക്കാക്കുന്നു. ഫയർ സേഫ്റ്റി ഓഫീസർ അനിൽകുമാറിന്റെ നേതൃത്വത്തിൽ അജിത്കുമാർ, രതീഷ്, രഞ്ജിത്, അരുൺ, സാനിത്, ശ്രീജിത്ത്‌ അരുൺ, റസീഫ്, വിവേക്, ശ്രീരാജ് നായർ, ബിജുമോൻ, സന്തോഷ്‌, ദീപുകുമാർ, സതീശൻനായർ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയ സംഘത്തിലുണ്ടായിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios