മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ ഫർണിച്ചർ ഷോപ്പിൽ തീപിടുത്തം. നാല് നില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഷാജഹാൻ ഫർണിച്ചർ എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. തീപിടുത്തത്തെ തുടർന്ന് കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ ഗതാഗതം നിരോധിച്ചു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണച്ചു.