ഫയര്‍ ഓഫീസര്‍ എസ് ശരത് റെസ്‌ക്യു നെറ്റില്‍ കിണറ്റില്‍ ഇറങ്ങി ആടിനെ സുരക്ഷിതമായി കരക്കെത്തിക്കുകയായിരുന്നു

ഇടുക്കി: കിണറ്റില്‍ അകപ്പെട്ട ആടിന് രക്ഷകരായി തൊടുപുഴയിലെ അഗ്‌നിരക്ഷാസേന. വെള്ളംചിറ റേഷന്‍കടപ്പടിയില്‍ താമസിക്കുന്ന തോയലില്‍ ജോര്‍ജ് മാത്യുവിന്റെ ആട് അയല്‍വാസിയായ കളപ്പുരക്കല്‍ ജോസഫിന്റെ കിണറ്റില്‍ അകപ്പെടുകയായിരുന്നു. ആള്‍താമസമില്ലാത്ത വീടിനോട് ചേര്‍ന്നുള്ള ഉപയോഗശൂന്യമായ ചുറ്റുമതിലുള്ള 25 അടി താഴ്ചയും അഞ്ച് അടിയിലേറെ വെള്ളവുമുള്ള കിണറിലാണ് ആട് വീണത്.

അടുക്കളയിൽ പതിവില്ലാത്ത ശബ്ദം, തപ്പി തപ്പി സ്ലാബിനടിയിൽ നോക്കിയപ്പോൾ വമ്പനൊരു രാജവെമ്പാല, പിടികൂടി

ഉടമസ്ഥന്‍ അറിയിച്ചതനുസരിച്ച് ഉടന്‍ തന്നെ തൊടുപുഴയില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ബിനു സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ സ്ഥലത്തെത്തി. ഫയര്‍ ഓഫീസര്‍ എസ് ശരത് റെസ്‌ക്യു നെറ്റില്‍ കിണറ്റില്‍ ഇറങ്ങി ആടിനെ സുരക്ഷിതമായി ഉടന്‍ തന്നെ കരക്കെത്തിക്കുകയും ചെയ്തു. ആടിന് പരുക്കുകളൊന്നും പറ്റിയിരുന്നില്ല. ഫയര്‍ ഓഫീസര്‍മാരായ ബിബിന്‍ എ. തങ്കപ്പന്‍, കെ.എ ഉബാസ്, ഷിബിന്‍ ഗോപി, ജെയിംസ് പുന്നന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ കണ്ണൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത നടുവിൽ പഞ്ചായത്തിലെ പുലിക്കുരുമ്പ പുല്ലംവനത്തിലെ മഞ്ഞളാങ്കൻ വിൻസെന്റിന്റെ വീട്ടുമുറ്റത്തെ കിണറിൽ വീണ രാജവെമ്പാലയെ പിടികൂടി എന്നതാണ്. കിണറ്റിൽ വീണ രാജവെമ്പാലയെ പിടികൂടിയ വനംവകുപ്പ് പിന്നിട് രാജവെമ്പാലയെ കാട്ടിൽ വിട്ടയക്കുകയും ചെയ്തു. നടുവിൽ പഞ്ചായത്തിലെ പുലിക്കുരുമ്പ പുല്ലംവനത്തിലെ മഞ്ഞളാങ്കൻ വിൻസെന്റിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് രാജവെമ്പാല വീണത്. 12 അടി നീളമുള്ള പാമ്പാണ് കിണറ്റിൽ വീണത്. പാമ്പിനെ കണ്ട് ഭീതിയിലായ വീട്ടുകാർ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് തളിപ്പറമ്പ് റെയിഞ്ച് ഓഫീസർ പി രതീശന്റെ നിർദ്ദേശ പ്രകാരം റസ്ക്യൂവറായ ഷാജി ബക്കളവും ശ്രീകുമാറും സ്ഥലത്തെത്തി. ശേഷം ഡി എഫ് ഒ സംഘം പാമ്പിനെ കിണറിൽ നിന്നും പിടികൂടി കരക്കെത്തിക്കുകയായിരുന്നു. ഡി എഫ് ഒ മാരായ നികേഷ്, ഷമീന എന്നിവരാണ് രാജവെമ്പാലയെ പിടിക്കാൻ നേതൃത്വം നൽകിയത്. ശേഷം ഡി എഫ് ഒ ടീം പാമ്പിനെ കാട്ടിൽ വിട്ടയക്കുകയായിരുന്നു.

കണ്ണൂരിൽ വീട്ടുമുറ്റത്തെ കിണറ്റിലിറങ്ങിയ അതിഥി, വനപാലകരെത്തി കയ്യോടെ കാട്ടിൽ വിട്ടു