ബാങ്കിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ടത് എടിഎമ്മിൽ പണം എടുക്കാൻ എത്തിയവരാണ്. 

കൊല്ലം : കടയ്ക്കലിൽ ഇന്ത്യൻ ബാങ്ക് ശാഖയിൽ തീപിടിത്തം. രാത്രി 10 മണിയോടെയാണ് തീ പിടിത്തമുണ്ടായത്. എടിഎമ്മിൽ പണം എടുക്കാൻ എത്തിയവരാണ് ബാങ്കിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ടത്. തുടർന്ന് ഫയർഫോഴ്സ് എത്തി ബാങ്കിനുള്ളിൽ കടന്ന് തീ നിയന്ത്രണ വിധേയമാക്കി. ഓഫീസിനുള്ളിലെ കമ്പ്യൂട്ടർ കത്തിയാണ് തീ പടർന്നത്. ഷോർട്ട് സർക്യൂട്ട് ആണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സംഘമടക്കം സ്ഥലത്തെത്തി.

തെളിവ് എന്ത് ? മന്ത്രിയും എംഎൽഎയും പറയുന്നത് അപലപനീയം, തൃശ്ശൂർ പൂരം ചർച്ചകൾക്കെതിരെ ആർഎസ്എസ് നിയമനടപടിക്ക്