പെരിയാർ ബ്ലോക്കിലെ മുറിയിലാണ് തീപിടുത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം.

തിരുവനന്തപുരം: തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്‌റ്റലിൽ തീപിടുത്തം. പെരിയാര്‍ ബ്ലോക്കിലെ രണ്ടാം നിലയിലെ മുറിയിലാണ് തീപിടിത്തമുണ്ടായത്. തീപിടുത്തത്തില്‍ ആളപായമില്ല. ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബികയുടെ മുറിയിലാണ് തീപിടിത്തമുണ്ട്. കംപ്യൂട്ടറിന് സമീപത്ത് നിന്ന് തീ പടരുകയായിരുന്നു. ഈ സമയത്ത് മുറിയിൽ ആരുമുണ്ടായിരുന്നില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്തുണ്ടായിരുന്ന ജീവനക്കാര്‍ ചേര്‍ന്ന തീയണച്ചു. അഗ്നിശമന സേനയെത്തുമ്പോഴേക്കും തീ നിയന്ത്രണ വിധേയമായി. സ്പീക്കര്‍ എംഎൽഎ ഹോസ്റ്റൽ സന്ദര്‍ശിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player