മാഹി, വടകര എന്നിവിടങ്ങളില്‍ നിന്ന് എത്തിയ ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ ചേര്‍ന്നാണ് തീയണച്ചത്. നാട്ടുകാരും തീയണക്കാന്‍ ഫയര്‍ഫോഴ്സിനെ സഹായിച്ചു.

കോഴിക്കോട്: കോഴിക്കോട് അഴിയൂരില്‍ അണ്ടിക്കമ്പനിക്ക് സമീപം അടിക്കാടിന് തീപിടിച്ചു. കശുവണ്ടി വികസന കോര്‍പറേഷന്‍റെ ഭൂമിയിലാണ് തീപിടുത്തം. ഒരേക്കറോളം സ്ഥലത്തെ അടിക്കാട് കത്തി.

മാഹി, വടകര എന്നിവിടങ്ങളില്‍ നിന്ന് എത്തിയ ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ ചേര്‍ന്നാണ് തീയണച്ചത്. നാട്ടുകാരും തീയണക്കാന്‍ ഫയര്‍ഫോഴ്സിനെ സഹായിച്ചു. രാവിലെ പതിനൊന്ന് മണിയോടെയാണ് കശുവണ്ടി വികസന കോര്‍പറേഷന്‍റെ സ്ഥലത്ത് തീ കണ്ടത്ത്. പെട്ടെന്ന് പടരുകയായിരുന്നു. കെട്ടിടത്തിലേക്കും തീ ഭാഗികമായി പടര്‍ന്നു. മാഹി ബൈപ്പാസ് റോഡിലെ ഗതാഗതവും തീപിടത്തം മൂലം മണിക്കൂറുകള്‍ നിര്‍ത്തിവെച്ചു. തീ പൂര്‍ണ്ണമായും അടച്ച ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.