ഹൈവേ പൊലീസിന്റെ വാഹനം കടന്ന് പോകുന്നതിനിടെയാണ് തീ ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ വന്‍ തീ പിടിത്തം. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ചുരത്തില്‍ ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിലുള്ള ചിപ്പിലിത്തോട് എന്ന സ്ഥലത്ത് അടിക്കാടിനാണ് തീ പിടിച്ചത്. മുക്കത്ത് നിന്ന് അഗ്നിരക്ഷ സേന എത്തി തീ അണയ്ക്കാന്‍ ശ്രമം തുടങ്ങി. തീ നിയന്ത്രണ വിധേയമാണെന്ന് അഗ്നിരക്ഷ സേന അറിയിച്ചു. ഹൈവേ പൊലീസിന്റെ വാഹനം കടന്ന് പോകുന്നതിനിടെയാണ് തീ ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
