Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്ത് വ്യാപാര സ്ഥാപനത്തില്‍ വൻ തീ പിടിത്തം

ഈ സ്ഥാപനത്തിന് സമീപം വസ്ത്ര വ്യാപാര സ്ഥാനങ്ങളും മറ്റ് വ്യാപാര സ്ഥാപനങ്ങളുമെല്ലാമുണ്ട്. ഇവിടേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങളാണ് തുടരുന്നത്.

fire broken out near pazhavangadi thiruvananthapuram
Author
Thiruvananthapuram, First Published May 21, 2019, 10:33 AM IST

തിരുവനന്തപുരം: പഴവങ്ങാടിയില്‍ വ്യാപാര സ്ഥാപനത്തിന് തീ പിടിച്ചു. കട പൂര്‍ണമായും കത്തി നശിച്ചു.  സമീപത്തെ നാല് കടകളിലേക്ക് കൂടി തീ പടര്‍ന്നിട്ടുണ്ട്. തൊട്ട് തൊട്ട് കടകളുള്ള പ്രദേശത്ത് സമീപ സ്ഥലത്തേക്ക് കൂടുതൽ തീ പടരാതിരിക്കാനുള്ള ശ്രമം നടക്കുകയാണ്. ചെല്ലം അമ്പ്രല്ലാ മാര്‍ട്ടിലാണ് തീ പിടിച്ചത്. ഫയര്‍ഫോഴ്സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സ്ഥാപനത്തിനുള്ളിലെ സാധനങ്ങള്‍ പുറത്തെടുത്ത് തീ യണയ്ക്കാനുള്ള ശ്രമമാണ് തുടരുന്നത്. 

fire broken out near pazhavangadi thiruvananthapuram

ജീവനക്കാരെത്തി ഷട്ടറുകള്‍ തുറന്നപ്പോള്‍ തീ പടരുന്നത് കാണുകയായിരുന്നു. ഉടന്‍തന്നെ ഫയര്‍ഫോഴ്സിനെ അറിയിച്ചതിനാല്‍ ജീവനക്കാര്‍ക്ക് പരിക്കില്ല.കുടകളും ബാഗുകളുമെല്ലാം വിൽക്കുന്ന സ്ഥാപനത്തിലാണ് തീ പടര്‍ന്നത്. കടയ്ക്കകത്തെ മുഴുവൻ സാധനങ്ങളും കത്തി നശിച്ചു.

fire broken out near pazhavangadi thiruvananthapuram

 ഈ സ്ഥാപനത്തിന് സമീപം വസ്ത്ര വ്യാപാര സ്ഥാനങ്ങളും ഹോട്ടലുകൾ അടക്കം വ്യാപാര സ്ഥാപനങ്ങളുമെല്ലാമുണ്ട്. ഇവിടേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങളാണ് തുടരുന്നത്. വളരെ പാടുപെട്ടാണ് ഫയര്‍ഫോഴ്സ് തീയണയ്ക്കാൻ ശ്രമിക്കുന്നത്. ഓടും ആസ്ബസ്റ്റോസ് ഷീറ്റുമെല്ലാമിട്ട കടകളാണ് ചുറ്റും ഉള്ളത്. ഇടയ്ക്ക് വീടുകളും ഉണ്ട്. വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. 

fire broken out near pazhavangadi thiruvananthapuram

വലിയ ഗതാഗത തിരക്കുള്ള എംജി റോഡിന്‍റെ ഒരുഭാഗത്തുകൂടി ഗതാഗതം നിയന്ത്രിച്ചുകൊണ്ടാണ് കൂടുതല്‍ ഫയര്‍ഫോഴ്സ് എത്തി തീയണയ്ക്കാന്‍ ശ്രമിക്കുന്നത്. തീയണക്കാൻ ശ്രമിക്കുന്നതിനിടെ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ചെങ്കൽചൂള യൂണിറ്റിലെ സന്തോഷിനാണ് പരിക്കേറ്റത്. നഗരത്തിൽ അതിരൂക്ഷമായ ഗതാഗത കുരിക്കാണ് അനുഭവപ്പെടുന്നത്.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

Follow Us:
Download App:
  • android
  • ios