സ്കൂളിലെ നാലാമത്തെ നിലയിലും പടിക്കെട്ടുകൾക്ക് സമീപവും ശേഖരിച്ചിരുന്ന കുട്ടികളുടെ അസൈൻമെൻ്റ് ഉൾപ്പടെയുള്ള പേപ്പർ കെട്ടുകൾ, തടി മുതലായവയ്ക്കാണ് തീപ്പിടിച്ചത്.

തിരുവനന്തപുരം: നേമം വിക്ടറി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ തീപിടുത്തം. കഴിഞ്ഞ ദിവസം വൈകിട്ട് 3.30 ന് സ്കൂൾ കെട്ടിടത്തിലെ നാലാമത്തെ നിലയിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാർ അഗ്നിശമന സേനയെയും പൊലീസിനെയും വിവരം അറിയിച്ചു. തിരുവനന്തപുരം അഗ്നിശമന സേന നിലയത്തിൽ നിന്ന് സ്റ്റേഷൻ ഓഫീസർ രാമമൂർത്തി, അനീഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിൽ 2 യൂണിറ്റ് സ്ഥലത്തെത്തി. സ്കൂളിലെ നാലാമത്തെ നിലയിലും പടിക്കെട്ടുകൾക്ക് സമീപവും ശേഖരിച്ചിരുന്ന കുട്ടികളുടെ അസൈൻമെൻ്റ് ഉൾപ്പടെയുള്ള പേപ്പർ കെട്ടുകൾ, തടി മുതലായവയ്ക്കാണ് തീപ്പിടിച്ചത്. സമയബന്ധിതമായി തീ കെടുത്താൻ കഴിഞ്ഞതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായില്ല.

എവിടെ പോയെന്ന് ഒരു പിടിയുമില്ല, രത്നാകരനെ കാണാതായിട്ട് 23 ദിവസം; ആകെയുള്ള സൂചന ബസിലെ ക്യാമറ ദൃശ്യങ്ങൾ മാത്രം

ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ജയകുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനു, സനീഷ്‌കുമാർ, വിവേക്,ബിജിൻ, അനീഷ്‌കുമാർ, സാജൻ, രതീഷ്കുമാർ, ശിവകുമാർ, ഹോം ഗാർഡ് രാജാശേഖരൻ, എന്നിവരുടെ ഉള്ള സംഘം അഗ്നിശമന പ്രവർത്തനങ്ങളിൽ പങ്കെടുത്തു.