ശബ്ദം കേട്ട്  പ്രദേശവാസികൾ പരിഭ്രാന്തരായി. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന്  ഹരിപ്പാട് മാവേലിക്കര  സ്റ്റേഷനുകളിൽ നിന്നും അഗ്നിശമനസേനാ വിഭാഗമെത്തി പടക്കം നിർവീര്യമാക്കി.

ഹരിപ്പാട്: വീടിന് സമീപം സൂക്ഷിച്ച പടക്കം പൊട്ടി. പള്ളിപ്പാട് സ്വദേശി ഷംസുദ്ദീൻ്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന പടക്കമാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ ആളപായമില്ല. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വീടിനു സമീപം ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന പടക്കം ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ട് പ്രദേശവാസികൾ പരിഭ്രാന്തരായി. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ഹരിപ്പാട് മാവേലിക്കര സ്റ്റേഷനുകളിൽ നിന്നും അഗ്നിശമനസേനാ വിഭാഗമെത്തി പടക്കം നിർവീര്യമാക്കി. ഹരിപ്പാട് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ലൈസൻസ് ഇല്ലാതെ അനധികൃതമായി സൂക്ഷിച്ച പടക്കമാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് പറഞ്ഞു.

വികൃതി കാട്ടിയതിന് 5 വയസുകാരന് അച്ഛന്‍റെ ക്രൂര മര്‍ദ്ദനം, ജനനേന്ദ്രിയം പൊള്ളിച്ചു; കേസെടുത്ത് പൊലീസ്