അഞ്ചടിയോളം ആഴമുള്ള ചളി നിറഞ്ഞ കുഴിയില്‍ വീണ് കരഞ്ഞ പശുവിനെ കണ്ട ഉടമ നാട്ടുകാരെ വിളിച്ച് കൂട്ടി
തിരുവനന്തപുരം: പുല്ലുതിന്നുന്നതിനിടെ കുഴിയിലകപ്പെട്ട പശുവിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. വെഞ്ഞാറമ്മൂട് നെല്ലനാട് കാന്തലകോണം ചരുവിള പുത്തന്‍വീട്ടില്‍ ബാബുവിന്‍റെ പശുവാണ് വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തിലെ കുഴിയിലകപ്പെട്ടത്. അഞ്ചടിയോളം ആഴമുള്ള ചളി നിറഞ്ഞ കുഴിയില്‍ വീണ് കരഞ്ഞ പശുവിനെ കണ്ട ഉടമ നാട്ടുകാരെ വിളിച്ച് കൂട്ടി. പശുവിനെ കരക്ക് കയറ്റാന്‍ ഉടമയും നാട്ടുകാരും ചേര്‍ന്ന് ശ്രമിച്ചെങ്കിലും ആഴത്തിലുള്ള കുഴിയിൽ നിന്നും കരിയിലേക്ക് കയറ്റുക പ്രയാസമായി.
വിഷപ്പുല്ല് കഴിച്ച് നാല് പശുക്കള്‍ ചത്തു;ജീവിതം പ്രതിസന്ധിയിലായ കര്‍ഷകന്‍ സഹായം തേടുന്നു
തുടര്‍ന്ന് വെഞ്ഞാറമൂട് അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയും അവര്‍ സ്ഥലത്തെത്തി പശുവിനെ കരയ്ക്ക് കയറ്റുകയുമായിരുന്നു. അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ സുരേന്ദ്രന്‍ നായര്‍, ഫയര്‍ ആന്‍റ് റസ്‌ക്യൂ ഓഫീസര്‍മാരായ ഹരേഷ് എസ്, വിപിന്‍ ബാബു, മുനീര്‍, ഡ്രൈവര്‍ സന്ദീപ്, ഹോം ഗാര്‍ഡുമാരായ മനോജ്, ആനന്ദ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.
അതിനിടെ തൃശൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത വിഷപ്പുല്ല് കഴിച്ച് അഞ്ച് കറവപ്പശുക്കള്‍ ചത്ത തൃശൂര്‍ ജില്ലയിലെ വെളപ്പായ ക്ഷീരോത്പാദക സഹകരണ സംഘത്തിലെ അംഗമായ രവി കെ സി യ്ക്ക് കേരള ഫീഡ്സ് കറവപ്പശുക്കളെ നല്‍കും. കേരള ഫീഡ്സിന്‍റെ ഡൊണേറ്റ് എ കൗ പദ്ധതി പ്രകാരമാണ് രണ്ട് കറവപ്പശുക്കളെ ക്ഷീരകര്‍ഷകന് നല്‍കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രി പശുക്കള്‍ക്ക് തീറ്റപ്പുല്ല് നല്‍കിയപ്പോഴാണ് വിഷബാധയേറ്റത്. കറവപ്പശുക്കളും ഗര്‍ഭിണിയായ പശുമടക്കം അഞ്ച് കന്നുകാലികള്‍ ചത്തു. ആകെ 11 കന്നുകാലികളാണ് ഈ കര്‍ഷകനുണ്ടായിരുന്നത്. ബ്ലൂമിയ എന്ന വേനല്‍ പുല്ല് അമിതമായി കഴിച്ചത് കൊണ്ടാണ് അപകടമുണ്ടായത് എന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത വെറ്റിനറി ഡോക്ടര്‍ സാക്ഷ്യപ്പെടുത്തി. പശുക്കള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും ഉണ്ടായിരുന്നില്ല.
