ചെങ്ങന്നൂർ: ചെങ്ങന്നൂർ തിരുവണ്ടൂരിൽ ടു-വീലർ വർക്ക് ഷോപ്പിൽ തീപിടിത്തം. 15 ഓളം വാഹനങ്ങൾ കത്തിനശിച്ചു. തിരുവൻവണ്ടൂർ  സ്വദേശി സജിത്തിന്റെ ഉടമസ്ഥതയിലുള്ള വർക് ഷോപ്പിലാണ് തീപിടിച്ചത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. ചെങ്ങന്നൂർ, മാവേലിക്കര, തിരുവല്ല എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. ഏകദേശം, പത്തുലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും, അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.