പശുവിനെ രക്ഷിക്കാൻ നാട്ടുകാര്‍ ശ്രമം നടത്തിയെങ്കിലും ഇത് വിഫലമായതോടെയാണ്​ വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചത്​. 

ആലപ്പുഴ: തീറ്റതേടിയെത്തി ചെളിക്കുഴിയിൽ വീണ പശുവിന് രക്ഷകരായി അഗ്നിരക്ഷാസേന. ആലപ്പുഴ മാമ്മൂട് കിഴക്ക് പാലക്കുളം കരളം പാടത്താണ്​ പശു കുഴിയിൽവീണത്​. വെള്ളിയാഴ്ച രാവിലെ 11.20നായിരുന്നു സംഭവം. പാലക്കുളം സ്വദേശിനി അമ്പിളി അരവിന്ദിന്‍റെ ഉടമസ്ഥതയിലുള്ള പശുവാണ്​ കുഴിയിൽ വീണത്. 

പശുവിനെ രക്ഷിക്കാൻ നാട്ടുകാര്‍ ശ്രമം നടത്തിയെങ്കിലും ഇത് വിഫലമായതോടെയാണ്​ വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചത്​. തുടർന്ന്​ നാട്ടുകാരുടെ സഹായത്തോടെ പഴയ ഹോസ്, റോപ്പ് എന്നിവ ഉപയോഗിച്ച്​ ഏറെ പണിപ്പെട്ടാണ്​ പശുവിനെ കരക്കെത്തിച്ചത്​. അസി. സ്​റ്റേഷൻ ഓഫിസർ ടി. സാബു, ഫയർ ഓഫിസർമാരായ വി. സുകു, ഷുഹൈബ്, ആർ. രതീഷ്, എസ്​. സുജിത്ത്, കെ.എസ്​. ആൻറണി എന്നിവർ നേതൃത്വം നൽകി.