കാറ്റിലും മഴയിലും പൊട്ടി വീണ വൈദ്യുതി കമ്പിയിൽ  നിന്നും  ഷോക്കേറ്റ് പിഞ്ചു ബാലികയ്ക്കു ദാരുണാന്ത്യം. കുംബഡാജെ ഏത്തടുക്കയിലെ ജയറാം മൂല്യ- ജയന്തി ദമ്പതികളുടെ മകളും ഏത്തടുക്ക യു പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ അര്‍പ്പിത യാണ് (6)ആണ് മരിച്ചത്. 

കാസര്‍കോട്: കാറ്റിലും മഴയിലും പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് പിഞ്ചു ബാലികയ്ക്കു ദാരുണാന്ത്യം. കുംബഡാജെ ഏത്തടുക്കയിലെ ജയറാം മൂല്യ- ജയന്തി ദമ്പതികളുടെ മകളും ഏത്തടുക്ക യു പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ അര്‍പ്പിത യാണ് (6)ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന അമ്മ ജയന്തിക്കും ഷോക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ അർപ്പിത മാതാവിനോടൊപ്പം പറമ്പിലേക്ക് ഇറങ്ങിയതായിരുന്നു. പെട്ടെന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും പറമ്പിലെ മരം പൊട്ടി വൈദ്യുതി ലൈനില്‍ വീണു. ലൈന്‍ മുറിഞ്ഞു വീണപ്പോള്‍ അർപ്പിതയ്ക്കും മാതാവ് ജയന്തിക്കും ഷോക്കേല്‍ക്കുകയായിരുന്നു.

നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ച്‌ ഉടന്‍ ഇരുവരെയും ബദിയടുക്കയിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അര്‍പ്പിതയുടെ ജീവൻ രക്ഷിക്കാനായില്ല. ഹേമന്ദ്, സായി എന്നിവര്‍ സഹോദരങ്ങളാണ്.