ശാസ്ത്രീയ രീതിയില്‍ ചെയ്ത കൃഷി നിരാശപ്പെടുത്തിയില്ല. ആദ്യ വിള വെടുപ്പില്‍ നാല് ടണ്ണോളം എണ്ണപ്പന കുരുക്കളാണ് ശേഖരിച്ചത്. മൂന്നു വര്‍ഷം കഴിഞ്ഞ പനകളില്‍ എല്ലാം നിറയെ കുലകള്‍ വിരിഞ്ഞിട്ടുണ്ട്.
മലപ്പുറം: കിഴക്കന്‍ മലയോരത്ത് അടക്കാകുണ്ട് പതിനഞ്ചേക്കറില്‍ തുടങ്ങിയ എണ്ണപ്പന തോട്ടത്തില്‍ വിളവെടുപ്പ് തുടങ്ങി. റബ്ബര്‍ വെട്ടിമാറ്റി പരീക്ഷണ അടിസ്ഥാനത്തില്‍ മാഞ്ചോലയിലാണ് എണ്ണപ്പന കൃഷി തുടങ്ങിയത്. നിലമ്പൂര്‍ സ്വദേശി പൊട്ടംകുളം തോമസ് കെ. ജോര്‍ജാണ് റബ്ബര്‍ വെട്ടിമാറ്റി പതിനഞ്ചേക്കറില്‍ കൃഷി തുടങ്ങിയത്. മൂന്നു വര്‍ഷം മുമ്പ് നട്ട തൈകളിലാണ് ആദ്യ വിളവെടുപ്പ് നടത്തിയത്. എണ്ണൂറോളം പനകളില്‍നിന്നാണ് മൂപ്പെത്തിയ കായ്കള്‍ വിളവെടുത്തത്. കിഴക്കന്‍ മേഖലയില്‍ ആദ്യമായാണ് എണ്ണപ്പന കൃഷി ചെയ്യുന്നത്. കൊല്ലത്ത് സര്‍ക്കാറിന് കീഴിലുള്ള ഫാമില്‍ നിന്നാണ് തൈകള്‍ കൊണ്ടുവന്ന് നട്ടത്. ശാസ്ത്രീയ രീതിയില്‍ ചെയ്ത കൃഷി നിരാശപ്പെടുത്തിയില്ല. ആദ്യ വിള വെടുപ്പില്‍ നാല് ടണ്ണോളം എണ്ണപ്പന കുരുക്കളാണ് ശേഖരിച്ചത്. മൂന്നു വര്‍ഷം കഴിഞ്ഞ പനകളില്‍ എല്ലാം നിറയെ കുലകള്‍ വിരിഞ്ഞിട്ടുണ്ട്. മേഖലയില്‍ എണ്ണപ്പന കൃഷി വ്യാപകമാകുന്നതുവരെ വിളവെടുത്ത ഉല്‍പന്നങ്ങള്‍ കൊല്ലത്ത് ഫാമില്‍ എത്തിക്കാനാണ് പരിപാടി.
വിളവെടുപ്പ് തുടങ്ങിയാല്‍ നൂറ് വര്‍ഷത്തിലധികം കാലം വിളവ് ലഭിക്കും. പന വലുതാകുന്നതോടെ മറ്റു ഇടവിളകളും ഇടയില്‍ കൃഷി ചെയ്യാന്‍ സാധിക്കും. റബ്ബറിനോളം കൂലിച്ചെലവോ വളപ്രയോഗമോ വേണ്ടാത്ത എണ്ണപ്പന ആദായകരം തന്നെയാ ണെന്നാണ് കര്‍ഷകന്‍ പറയുന്നത്. മലേഷ്യ, സിംഗപ്പൂര്‍, ഇന്തോനേഷ്യ എന്നിവിടങ്ങളിലാണ് ഏറ്റ വും കൂടുതല്‍ എണ്ണപ്പന കൃഷിയുള്ളത്. വിളവെടുത്ത എണ്ണക്കുരുക്കള്‍ കൊല്ലത്തുള്ള സര്‍ക്കാര്‍ ഫാ ക്ടറിയിലേക്ക് കയറ്റി അയച്ചു.


