രാജ്യത്ത് ആദ്യം കോഴിക്കോട്; ഓളപ്പരപ്പുകളെ കീറിമുറിച്ച് കുതിക്കാൻ പാക്ക് റാഫ്റ്റിംഗ് പരിശീലന കേന്ദ്രം തുടങ്ങി
ഇന്ത്യയിലെ സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതില്‍ ഈ പുതിയ പദ്ധതി സുപ്രധാന നാഴികക്കല്ലായി മാറുമെന്നാണ് അധികൃതര്‍ കരുതുന്നത്. വിദഗ്ധരായ ഇന്‍സ്ട്രക്ടര്‍മാരുടെ ശിക്ഷണത്തില്‍ പാക്ക് റാഫ്റ്റിംഗ് പഠിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.
കോഴിക്കോട്: ഇന്ത്യയിലെ ആദ്യത്തെ പാക്ക് റാഫ്റ്റിംഗ് പരിശീലന കേന്ദ്രം കോഴിക്കോട് കോടഞ്ചേരിയിലെ ഇന്റര്‍നാഷണല്‍ കയാക്കിംഗ് സെന്ററില്‍ ആരംഭിച്ചു. വിവിധ ജില്ലകളില്‍ നിന്നുള്ള കയാക്കര്‍മാര്‍ക്ക് പാക്ക് റാഫ്റ്റ് നല്‍കി കോടഞ്ചേരി പഞ്ചായത് പ്രസിഡന്റ് അലക്‌സ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. കേരള ടൂറിസവും കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയും ചേര്‍ന്നാണ് പുതിയ സംരഭത്തിന് തുടക്കം നല്‍കിയിരിക്കുന്നത്. ജെല്ലിഫിഷ് വാട്ടര്‍സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയന്ത്രിക്കുക.
ഇന്ത്യയിലെ സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതില്‍ ഈ പുതിയ പദ്ധതി സുപ്രധാന നാഴികക്കല്ലായി മാറുമെന്നാണ് അധികൃതര്‍ കരുതുന്നത്. വിദഗ്ധരായ ഇന്‍സ്ട്രക്ടര്‍മാരുടെ ശിക്ഷണത്തില്‍ പാക്ക് റാഫ്റ്റിംഗ് പഠിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. പാക്ക് റാഫ്റ്റിംങ് പരിശീലിക്കുന്നതിനും കൂടുതല്‍ അറിയുന്നതിനുമായി കൊച്ചിയില്‍ നിന്നും സ്‌കൂബ ഡൈവേഴ്സ് ടീം ഇവിടെ എത്തി.
Read More... അതിവേഗം പായുന്ന കാര്‍, പിന്നാലെ പൊലീസ്, പരിഭ്രാന്തരായി ആള്‍ക്കൂട്ടം; അങ്കമാലി 'റേസിങ്' നടത്തിയവര്‍ റിമാൻഡിൽ
സാഹസിക വിനോദസഞ്ചാരത്തിന്റെ ഇന്ത്യയിലെ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമായി കേരളത്തെ ഉയര്‍ത്തുന്നതില്‍ പാക്ക് റാഫ്റ്റിംഗ് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ആഭ്യന്തര, അന്തര്‍ദേശീയ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതി സഹായകമാകും എന്ന പ്രതീക്ഷയിലാണ് ടൂറിസം വകുപ്പും.