കടലിനോട് മല്ലിട്ട് പിടിച്ചു കൊണ്ടുവന്ന മത്സ്യത്തിനു വില കിട്ടാതായതോടെ മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷകൾക്കു മങ്ങലേറ്റു. പുന്നപ്ര ചള്ളി കടപ്പുറത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വള്ളങ്ങൾക്ക് കഴിഞ്ഞ രണ്ടു ദിവസമായി സുലഭമായി അയല ലഭിച്ചു. തുടക്കത്തിൽ കുട്ടക്ക് 2000 രൂപ വരെ വില ലഭിച്ച അയല ഇന്നലെ 1000 രൂപ വെച്ചാണ് കച്ചവടക്കാർ എടുത്തത്. പിന്നീട് കൂട്ടക്ക് 700 രൂപ വരെയായി. 

അമ്പലപ്പുഴ: കടലിനോട് മല്ലിട്ട് പിടിച്ചു കൊണ്ടുവന്ന മത്സ്യത്തിനു വില കിട്ടാതായതോടെ മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷകൾക്കു മങ്ങലേറ്റു. പുന്നപ്ര ചള്ളി കടപ്പുറത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വള്ളങ്ങൾക്ക് കഴിഞ്ഞ രണ്ടു ദിവസമായി സുലഭമായി അയല ലഭിച്ചു. തുടക്കത്തിൽ കുട്ടക്ക് 2000 രൂപ വരെ വില ലഭിച്ച അയല ഇന്നലെ 1000 രൂപ വെച്ചാണ് കച്ചവടക്കാർ എടുത്തത്. പിന്നീട് കൂട്ടക്ക് 700 രൂപ വരെയായി.

ട്രോളിംഗ് നിരോധന സമയത്ത് കനത്ത മഴ മൂലം മത്സ്യ ബന്ധനം നടത്താൻ സാധിക്കാതിരുന്നതാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടിയായത്. ബോട്ടുകളിറക്കാൻ തുടങ്ങിയതോടെ മത്സ്യത്തിനു വിലയിടിഞ്ഞു. ഇതിനിടയിൽ പ്രളയബാധിതരെ സഹായിക്കാൻ സ്വന്തം തൊഴിലുപേക്ഷിച്ചു ഭൂരിഭാഗം വളളങ്ങളും തൊഴിലാളികളും പോയി. രക്ഷാപ്രവർത്തനത്തിന് വിവിധ സംഘടനകൾ നൽകിയ ആദരവുകൾ ഏറ്റുവാങ്ങിയ ശേഷമാണ് മത്സ്യബന്ധനത്തില്‍ സജീവമായത്. ഇതിനിടയിൽ കിട്ടിയ മൽസ്യത്തിന് വില കിട്ടാതായതോടെ തീരദേശം വീണ്ടും വറുതിയിലായി.