തിരുവനന്തപുരം: അമിത വേ​ഗത്തിലെത്തിയ ബൈക്കിടിച്ച് മറ്റൊരു ബൈക്ക് യാത്രികനായ മത്സ്യ തൊഴിലാളിക്ക് ദാരുണാന്ത്യം. വലിയവേളി സ്വദേശിയായ റീജൻ ഔസേപ്പ് ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ 2.10ന് കണ്ണന്തുറ കൊച്ചുപള്ളിക്ക് സമീപമാണ് അപകടം നടന്നത്. സംഭവം സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

വേളിയിലെ പള്ളിയിൽ നിന്ന് വീട്ടിലേക്ക് വരികയായിരുന്നു റീജൻ. ഈ സമയം ഇടറോ‍ഡിൽ നിന്ന് അമിതവേ​ഗത്തിൽ എത്തിയ ബൈക്ക് റീജൻ ഓടിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടന്ന റീജനെ മറ്റ് യാത്രക്കാൻ സമീപത്തെ നഴ്സിം​ഗ് ഹോമിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മൂന്ന് മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

അപകടത്തിന് ഇടയാക്കിയ ബൈക്ക് കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ച് കഴിഞ്ഞു. ക്യാമറാ ദൃശ്യങ്ങൾ വ്യക്തമാകാത്തതിനാൽ ബൈക്ക് നമ്പർ ലഭ്യമായിട്ടില്ല. റീതു ആണ് റീജന്റെ ഭാ​ര്യ.റിയ ആണ് മകൾ.

Read Also: കോതമംഗലത്ത് വള്ളം മറിഞ്ഞ് വൈദികൻ മരിച്ചു; രണ്ട് പേർ രക്ഷപ്പെട്ടു

ഡ്രൈവിംഗിനിടയിലെ ഉറക്കത്തോട് വാശി കാണിക്കേണ്ട; അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി കേരള പൊലീസ്