Asianet News MalayalamAsianet News Malayalam

പ്രളയകാലത്ത് നിരവധിപേരെ രക്ഷിച്ച മത്സ്യത്തൊഴിലാളി വാഹനാപകടത്തില്‍ മരിച്ചു

മൂന്ന് ദിവസം മരണത്തോടു മല്ലടിച്ച സെബാസ്റ്റ്യനും സഹപ്രവര്‍ത്തകരും നൂറിലധികം കുടുംബങ്ങളെയാണ് പ്രളയത്തില്‍ നിന്ന് കരകയറ്റിയത്. വിവിധ സംഘടനകളുടെ ആദരവും ഇദ്ദേഹത്തിനു ലഭിച്ചിരുന്നു

fisherman died in accident
Author
Alappuzha, First Published Sep 27, 2018, 2:42 PM IST

ആലപ്പുഴ: പ്രളയ കാലത്ത് നിരവധി പേരെ രക്ഷപെടുത്തിയ മത്സ്യത്തൊഴിലാളി വാഹനാപകടത്തില്‍ മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് വാടക്കല്‍ നടുവിലെ തയ്യില്‍ വീട്ടില്‍ റൊണാള്‍ഡിന്റെ മകന്‍ സെബാസ്റ്റ്യ (40) നാണ് കഴിഞ്ഞ രാത്രിയില്‍ പുന്നപ്രയിലുണ്ടായ അപകടത്തില്‍ മരിച്ചത്.

പ്രളയകാലത്ത് വാടക്കല്‍ അറപ്പപ്പൊഴിക്ക് സമീപം ജോസഫ് കുടിയാംശേരിയുടെ ഉടമസ്ഥതയിലുള്ള പുഞ്ചിരി എന്ന വള്ളത്തിലാണ് സഹപ്രവര്‍ത്തകരായ നെല്‍സന്‍ തുരുത്തേല്‍, ജയിംസ് വഴുതനപ്പറമ്പ് ,ജോസ് പാല്യത്തയ്യില്‍, ഷൈലേഷ് പാനേഴത്ത് എന്നിവര്‍ക്കൊപ്പം സെബാസ്റ്റ്യന്‍ കൈനകരിയില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്.

മൂന്ന് ദിവസം മരണത്തോടു മല്ലടിച്ച സെബാസ്റ്റ്യനും സഹപ്രവര്‍ത്തകരും നൂറിലധികം കുടുംബങ്ങളെയാണ് പ്രളയത്തില്‍ നിന്ന് കരകയറ്റിയത്. വിവിധ സംഘടനകളുടെ ആദരവും ഇദ്ദേഹത്തിനു ലഭിച്ചിരുന്നു. ഇതിനിടയിലാണ് പുന്നപ്ര മാര്‍ക്കറ്റ് ജംഗ്ഷനു സമീപം വെച്ച് സെബാസ്റ്റ്യന്‍ സഞ്ചരിച്ച ബൈക്കിനു പിന്നില്‍ ഓട്ടോറിക്ഷയിടിച്ച് അപകടമുണ്ടായത്. മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Follow Us:
Download App:
  • android
  • ios