Asianet News MalayalamAsianet News Malayalam

പ്രളയത്തിന്‍റെ അവസാനിക്കാത്ത വേദന; രക്ഷാപ്രവർത്തനം നടത്തിയ മത്സ്യ തൊഴിലാളിക്ക് ജീവന്‍ നഷ്ടമായി

രോഗ ലക്ഷണങ്ങളുമായി ദിവസങ്ങളായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹം ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്

fisherman died who works in kerala flood relief
Author
Alappuzha, First Published Sep 19, 2018, 8:13 PM IST

ഹരിപ്പാട് : പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ മത്സ്യ തൊഴിലാളി എലിപ്പനി ബാധിച്ചു മരിച്ചു. തറയിൽ കടവ് വടക്കേ വീട്ടിൽ വാസുദേവൻ‌,  സരോജിനി ദമ്പതികളുടെ മകൻ രാകേഷ് (39) ആണ് മരിച്ചത്. 

രോഗ ലക്ഷണങ്ങളുമായി ദിവസങ്ങളായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹം ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. 

പ്രളയ ബാധിത പ്രദേശങ്ങളായ ആയാപറമ്പ്, പാണ്ടി, വീയപുരം എന്നിവിടങ്ങളിൽ രക്ഷ പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു. ഓർമ നഷ്ടപെട്ടാണ് ആശുപത്രിയിൽ ചികിത്സ തേടിയത്.

Follow Us:
Download App:
  • android
  • ios