നേരത്തെ തൂവല്‍തീരത്ത് വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വള്ളം മറിഞ്ഞ് അപകടമുണ്ടായ സ്ഥലത്തിന് സമീപമാണിപ്പോള്‍ മത്സ്യബന്ധന വള്ളം മറിഞ്ഞത്

മലപ്പുറം: മലപ്പുറം താനൂര്‍ ഒട്ടും പുറത്ത് വള്ളം മറിഞ്ഞു. അപകടത്തില്‍ ഒരു മത്സ്യത്തൊഴിലാളിയെ കാണാതായി.ഒട്ടുംപുറം സ്വദേശി റിസ്വാൻ (20) എന്ന ആളെയാണ് കാണാതായത്.തൂവൽ തീരം അഴിമുഖത്തിന് സമീപമാണ് സംഭവം. നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്ന് തെരച്ചിൽ തുടങ്ങി. രാവിലെയാണ് വള്ളം മറിഞ്ഞത്. മത്സ്യത്തൊഴിലാളിയെ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് നാട്ടുകാരും മത്സ്യത്തൊഴിലാളികളും. വള്ളം മറിഞ്ഞ ഭാഗത്താണ് തെരച്ചില്‍. ശക്തമായി തിരയടിക്കുന്നതിനും പ്രതികൂല കാലാവസ്ഥയും തെരച്ചലിനെ ബാധിക്കുന്നുണ്ട്. മീന്‍ പിടിക്കാനായി പോയതിനിടെയാണ് വള്ളം മറിഞ്ഞത്. മൂന്നുപേരടങ്ങുന്ന വള്ളമാണ് മറിഞ്ഞത്.ഇതില്‍ രണ്ടുപേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു. നേരത്തെ തൂവല്‍തീരത്ത് വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വള്ളം മറിഞ്ഞ് അപകടമുണ്ടായ സ്ഥലത്തിന് സമീപമാണിപ്പോള്‍ മത്സ്യബന്ധന വള്ളം മറിഞ്ഞത്. അഗ്നിരക്ഷാ സേനയും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

9-ാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകുന്നതിനിടെ വാഹനം കേടായി; പത്തനംതിട്ടയില്‍ നാല് പേർ പിടിയിൽ

Kanam Rajendran Passes Away | കാനം രാജേന്ദ്രൻ അന്തരിച്ചു | CPI State Secretary | Asianet News Live