മലപ്പുറം: മലപ്പുറത്ത് വള്ളം മറിഞ്ഞ് കാണാതായ മീൻപിടുത്തകാരിൽ ഒരാളെ കണ്ടെത്തി. താനൂർ ചാപ്പപ്പടി സ്വദേശി നസറുദ്ദീനാണ് രക്ഷപ്പെട്ടത്. നസറുദ്ദീൻ്റെ കൂടെ കാണാതായ കോതപറമ്പ് സ്വദേശി സിദ്ധിഖിനായി തെരച്ചിൽ തുടരുകയാണ്. മത്സ്യബന്ധനം കഴിഞ്ഞെത്തിയ ഇവർ  മത്സ്യമെടുത്ത് താനൂർ തുറമുഖത്തേക്ക് ചെറു വള്ളത്തിൽ പോയതായിരുന്നു. വൈകീട്ട് അഞ്ച് മണിയോടെ കൂട്ടായിയിൽ നിന്ന് പുറപ്പെട്ട ഇവരെ പിന്നീട് കാണാതാവുകയായിരുന്നു.