Asianet News MalayalamAsianet News Malayalam

മത്സ്യബന്ധനത്തൊഴിലാളിയെ കടലിൽ വീണ് കാണാതായി

കോവളം ലൈറ്റ് ഹൗസിന് പടിഞ്ഞാറ് മാറി പതിനഞ്ച് നോട്ടിക്കൽ ഉൾക്കടലിലാണ് അപകടമുണ്ടായത്

fisherman missing near kovalam after falling from fishing boat etj
Author
First Published Aug 31, 2023, 11:08 AM IST

തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ മത്സ്യതൊഴിലാളിയെ കടലിൽ വീണ് കാണാതായി. തമിഴ്നാട് ഇരയിമ്മൻ തുറയിൽ നിന്നും മത്സ്യബന്ധനത്തിന് ഇറങ്ങിയ ബോട്ടിലെ മത്സ്യതൊഴിലാളിയായ അഞ്ചുതെങ്ങ് മുരുക്ക് വിളാകം സ്വദേശി ഷിബു എന്ന 35 കാരനെയാണ് കടലിൽ വീണ് കാണാതായത്. കോവളം ലൈറ്റ് ഹൗസിന് പടിഞ്ഞാറ് മാറി പതിനഞ്ച് നോട്ടിക്കൽ ഉൾക്കടലിലാണ് അപകടമുണ്ടായത്.

തമിഴ്നാട് സ്വദേശി ഗിൽബർട്ടിന്റെ നോറാ എന്ന ബോട്ടിൽ ഇരയിമ്മൻതുറ തേങ്ങാപ്പട്ടണം തുറമുഖത്ത് നിന്ന് ഇക്കഴിഞ്ഞ 28 നാണ് ഷിബു ഉൾപ്പെട്ട പന്ത്രണ്ടംഗ സംഘം മീൻ പിടിക്കാൻ പുറപ്പെട്ടത്. 29 ന് രാവിലെ ഒൻപതരയോടെ കടലിലേക്ക് വീണ ഇയാളെ രക്ഷിക്കാൻ കൂടെയുണ്ടായിരുന്നവർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിവരമറിയിച്ചതിനെ തുടർന്ന് മറൈൻ ആംബുലൻസിൽ തിരച്ചിലിനിറങ്ങിയെങ്കിലും ശക്തമായ കാറ്റും കടൽ ക്ഷോഭവും തിരച്ചിലിനെ ബാധിച്ചു.

തീരത്ത് നിന്ന് 15 നോട്ടിക്കൽ മൈൽ ഉള്ളിലായി അപകടം നടന്ന സ്ഥലം വരെ എത്താനും ഇന്നലെ മറൈൻ ആംബുലൻസിനായിരുന്നില്ല. ഇതോടെ തീര സംരക്ഷണ സേനയുടെ സഹായം തേടിയിരുന്നു. കോസ്റ്റ് ഗാർഡിന്റെ കൊച്ചിയിൽ നിന്നുളള ആര്യമാൻ എന്ന കപ്പലും ഹെലികോപ്റ്ററും ഇന്നലെ എത്തി തിരച്ചിൽ തുടരുന്നുണ്ടെങ്കിലും ഷിബുവിനെ കണ്ടെത്താനായിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios