Asianet News MalayalamAsianet News Malayalam

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് അപകടം, സ്രാങ്ക് മരിച്ചു, 7 പേരെ രക്ഷപ്പെടുത്തി

മത്സ്യ ബന്ധനം കഴിഞ്ഞ് മടങ്ങിവരുന്ന വഴിക്കാണ് 8 പേരടങ്ങിയ ബോട്ട് മറിഞ്ഞത്. ബോട്ടിലുണ്ടായിരുന്ന മറ്റ് 7 പേരും രക്ഷപ്പെട്ടു. 

fishing boat capsized man drowns to death in kollam
Author
Kollam, First Published Aug 9, 2021, 8:42 AM IST

കൊല്ലം: അഴിക്കലിൽ മത്സ്യബന്ധന ബോട്ട് തിരയിൽപ്പെട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 'കീർത്തന' എന്ന മത്സ്യബന്ധന ബോട്ടിന്റെ സ്രാങ്ക് ആയിരുന്ന സുഭാഷാണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന 7 പേരെ രക്ഷപ്പെടുത്തി. മത്സ്യ ബന്ധനം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് പുലർച്ചെ 4 മണിയോടെ 8 പേരടങ്ങിയ ബോട്ട് മറിഞ്ഞത്. സുഭാഷിന്റെ മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

Follow Us:
Download App:
  • android
  • ios