Asianet News MalayalamAsianet News Malayalam

സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കാലാവധി മെയ് 31വരെ നീട്ടി; മന്ത്രി ആന്റണി രാജു

മധ്യ വേനലവധിക്കാലത്ത് ഏപ്രിൽ-മെയ് മാസങ്ങളിൽ പെയിന്റിംഗ് ഉൾപ്പെടെയുള്ള അറ്റപ്പണികൾക്ക് കൂടുതൽ സമയം ലഭിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

Fitness certificate validity for school vehicles extended till May 31 sts
Author
First Published Feb 2, 2023, 8:22 AM IST

തിരുവനന്തപുരം: സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കാലാവധി മെയ് 31 വരെ നീട്ടി ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. കോവിഡ് പശ്ചാത്തലത്തിൽ സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിന് നേരത്തെ നീട്ടി നൽകിയ കാലാവധി അവസാനിക്കുകയാണ്. അധ്യയന വർഷത്തിനിടെ ഫിറ്റ്‌നസിനായി വാഹന റിപ്പയറിങ്ങിന് കൂടുതൽ സമയമെടുക്കുന്നത് വിദ്യാലയങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നതിനാൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിന് സാവകാശം വേണമെന്ന വിവിധ സ്‌കൂളുകളിൽ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. മധ്യ വേനലവധിക്കാലത്ത് ഏപ്രിൽ-മെയ് മാസങ്ങളിൽ പെയിന്റിംഗ് ഉൾപ്പെടെയുള്ള അറ്റപ്പണികൾക്ക് കൂടുതൽ സമയം ലഭിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

സൌജന്യ പി എസ് സി പരിശീലനം

കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍ ബി എസ്സ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ നിയന്ത്രണത്തില്‍ തിരുവനന്തപുരം പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍ എസ്സ്.എസ്സ്.എല്‍.സി യോഗ്യതയുള്ള, നാല്പത് ശതമാനത്തില്‍ കൂടുതല്‍ വൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്കായി ഓണ്‍ലൈനായി നടത്തുന്ന സൗജന്യ പി.എസ.്‌സി പരീക്ഷാ പരിശീലനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷാഫോറം സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസില്‍ നിന്ന് നേരിട്ടും ceds.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാഫോറം ഫെബ്രവരി 10 ന് മുമ്പായി സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസില്‍ ലഭ്യമാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2345627, 8289827857

തൊടുപുഴയിൽ കടബാധ്യതയെ തുടർന്നുള്ള ആത്മഹത്യാശ്രമത്തിൽ മരണം രണ്ടായി,ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥനും മരിച്ചു

 

 
Follow Us:
Download App:
  • android
  • ios