ഫിറ്റ്നസ് പരിശീലകനായ യുവാവിനെ വീടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ ഒന്നാംകല്ലിൽ സ്വദേശിയായ മാധവാണ് മരിച്ചത്.
തൃശ്ശൂർ: തൃശ്ശൂരില്‍ ഫിറ്റ്നസ് പരിശീലകനെ മരിച്ച നിലയിൽ കണ്ടെത്തി. ഫിറ്റ്നസ് പരിശീലകനായ യുവാവിനെ വീടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ ഒന്നാംകല്ലിൽ സ്വദേശിയായ മാധവാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലാണ് മാധവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 28 വയസായിരുന്നു.
മാധവും അമ്മയും മാത്രമാണ് വീട്ടിലുള്ളത്. എല്ലാ ദിവസവും പുലര്‍ച്ചെ 4 മണിക്കാണ് മാധവ് ജിമ്മില്‍ പോകാറുള്ളത്. ഇന്ന് 4.30 ആയിട്ടും എഴുന്നേല്‍ക്കാതെ വന്നതോടെയാണ് അമ്മ വിളിച്ചു. വാതില്‍ തുറക്കാതെ വന്നതോടെ അയല്‍വാസികളുടെ സഹായത്തോടെ തള്ളി തുറക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്മോർട്ടത്തിന് ശേഷമെ ഇത് സ്ഥിരീകരിക്കാന്‍ കഴിയൂ.
