ഉപ്പളയില്‍ നിന്നും പത്വാടിയിലെ വീട്ടിലേക്ക് പോവുകയായിരുന്ന കുടുംബമാണ് ഉച്ചയ്ക്ക് അപകടത്തില്‍പ്പെട്ടത്.

കാസര്‍കോട് : കാസര്‍കോട് ഉപ്പള പത്വാടിയില്‍ ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ നാല് പേര്‍ അടക്കം അഞ്ച് പേര്‍ക്ക് പരിക്ക്. ലത്തീഫ്, ഭാര്യ സുഹറ, മക്കളായ ലുബ്ന, ബഷീര്‍, ഓട്ടോ ഡ്രൈവര്‍ നഹീം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് തലകീഴായി താഴ്ചയിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. ഉപ്പളയില്‍ നിന്നും പത്വാടിയിലെ വീട്ടിലേക്ക് പോവുകയായിരുന്ന കുടുംബമാണ് ഉച്ചയ്ക്ക് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരില്‍ ആറ് വയസുകാരനായ ബഷീറിന്‍റെ നില ഗുരുതരമാണ്. കുട്ടി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

സ്കൂൾ വിട്ട് മടങ്ങവേ പത്താക്ലാസുകാരിയെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് പീഡിപ്പിക്കാൻ ശ്രമം; തുണിവിൽപ്പനക്കാരൻ പിടിയിൽ

കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ചു, കോഴിക്കോട്ട് യുവാവ് മരിച്ചു