വെള്ളം നിറഞ്ഞ പാടശേഖരത്തിലൂടെ ചെറിയ വള്ളത്തിൽ സഞ്ചരിക്കുമ്പോൾ ശക്തമായ കാറ്റിൽ വള്ളം മറിയുകയായിരുന്നു.

മാന്നാർ: വെള്ളപ്പൊക്കം കാണാൻ വള്ളത്തിൽ സഞ്ചരിക്കവേ വള്ളം മറിഞ്ഞ് അപകടത്തിൽപ്പെട്ട വിദ്യാർത്ഥികളെ സാഹസികമായി രക്ഷപ്പെടുത്തി. മാന്നാർ പഞ്ചായത്ത് വിഷവർശ്ശേരിക്കര വേഴത്താർ പാടശേഖരത്ത് ഇടശ്ശേരിത്തറക്കാവിലാണ് വ്യാഴാഴ്ച ഉച്ചക്ക് അപകടം നടന്നത്. ഇരമത്തൂർ, പാവുക്കര, ചെന്നിത്തല സ്വദേശികളായ കിരൺ, സരിൻ സന്തോഷ്, അമ്പാടി, അശ്വിൻ, ഹേമന്ത് എന്നീ പ്ലസ്‌ടു വിദ്യാർഥികളാണ് വെള്ളത്തിൽ വീണത്. വെള്ളം നിറഞ്ഞ പാടശേഖരത്തിലൂടെ ചെറിയ വള്ളത്തിൽ സഞ്ചരിക്കുമ്പോൾ ശക്തമായ കാറ്റിൽ വള്ളം മറിയുകയായിരുന്നു.

വിദ്യാർത്ഥികളെ രക്ഷപ്പെടുത്തിയ അംബുജാക്ഷൻ, വർഗീസ്, രാജേഷ്, വികാസ് 

മീൻപിടിക്കാൻ വല ശരിയാക്കിക്കൊണ്ടിന്ന അംബുജാക്ഷൻ, വർഗീസ്, രാജേഷ് ഭവനത്തിൽ രാജേഷ്, വികാസ് എന്നിവർ വളത്തിലെത്തി സാഹസികമായി ഇവരെ രക്ഷപ്പെടുത്തി. മാന്നാർ പൊലീസ് എസ്.ഐ ജോൺ തോമസ്, ജോസി തോമസ്, സിവിൽ പൊലീസ് ഓഫീസർ സിദ്ദീഖ് ഉൽ അക്ബർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി രത്നകുമാരി, വൈസ് പ്രസിഡന്റ് സുനിൽ, സെക്രട്ടറി ബിജു എന്നിവർ സ്ഥലത്തെത്തി. വിദ്യാർഥികളെ രക്ഷിച്ചവരെ പഞ്ചായത്ത് അധികൃതരും പൊലീസും അഭിനന്ദിച്ചു. വിദ്യാർത്ഥികളെ പൊലീസ് രക്ഷിതാക്കളോടൊപ്പം വിട്ടു.

കണ്ണൂരും എറണാകുളത്തും കൂടി അവധി പ്രഖ്യാപിച്ചു; 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അതേസമയം, സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മൊത്തം ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ , പത്തനംതിട്ട , കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നിലവിൽ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ആലപ്പുഴ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഗസറ്റ് 5 ന് അവധി ആയിരിക്കുമെന്നാണ് കലക്ടറുടെ അറിയിപ്പ്. വിദ്യാർഥികൾ ജാ​ഗ്രതപാലിക്കണമെന്നും കലക്ടർ മുന്നറിയിപ്പ് നൽകി. 

ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ കാൽവഴുതി വെള്ളച്ചാട്ടത്തിലേക്ക് വീണു; കൊടൈക്കനാലിൽ യുവാവിനെ കാണാനില്ല