കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു മരണം. 

കണ്ണൂർ : കണ്ണൂരിൽ പനി ബാധിച്ച് അഞ്ച് വയസുകാരൻ മരിച്ചു. ചെറുകുന്ന് നിഷാന്ത്, ശ്രീജ ദമ്പതികളുടെ മകൻ ആരവ് നിഷാന്താണ് മരിച്ചത്. ഒദയമ്മാടം യു പി സ്കൂൾ എൽ കെ ജി വിദ്യാർത്ഥിയാണ്. പനിയെ തുടർന്ന് വെള്ളിയാഴ്ച്ച വൈകീട്ടോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു മരണം.

asianet news