കോഴിക്കോട്: നാദാപുരത്ത് വീടിനു സമീപത്തെ റോഡിൽ സൈക്കിൾ ഓടിച്ച് കളിക്കുകയായിരുന്ന കുട്ടി ടിപ്പറിച്ച് മരിച്ചു. വരിക്കോളി കുറ്റിയിൽ പള്ളിക്ക് സമീപം മാക്കണ്ടി റഫീഖിൻെറയും ആയിഷയുടെയും മകൻ  മുഹമ്മദ്ശിഹാബ് (5) ആണ് മരിച്ചത്. എൽകെജി വിദ്യാ‍ർത്ഥിയാണ്. വീടിനുസമീപത്തെ റോഡിൽ ശിഹാബ് ഓടിച്ച സൈക്കിളിൽ ടിപ്പർലോറി ഇടിക്കുകയായിരുന്നു. സഹോദരങ്ങൾ: ഷിയാസ്, ഹൈറുന്നിസ, മുഹമ്മദ്.