കൊടുവള്ളിയിലെ കല്യാണമണ്ഡപത്തിന് സമീപത്തെ ഊഞ്ഞാലിൽ ആടുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
മാവൂർ: ഇരുമ്പ് ഊഞ്ഞാലിൽ ആടുന്നതിനിടയിൽ കാൽ തെന്നിവീണ് ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി അഞ്ചു വയസുകാരന് ദാരുണാന്ത്യം. സംഭവിച്ചു. മാവൂർ ആശാരി പുൽപ്പറമ്പിൽ താമസിക്കുന്ന മുസ്തഫയുടെ മകൻ അഞ്ചു വയസ്സുകാരനായ മുഹമ്മദ് നിഹാലാണ് മരിച്ചത്. ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്. കൊടുവള്ളിയിലെ കല്യാണമണ്ഡപത്തിന് സമീപത്തെ ഊഞ്ഞാലിൽ ആടുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉടൻ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
'പ്രതികാരബുദ്ധിയോടെ പ്രവർത്തിച്ചു'; മുൻ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ ഓർത്തഡോക്സ് സഭ
