തെരഞ്ഞെടുപ്പില്‍ കെഎസ്‌യു ഫുള്‍ പാനല്‍ വിജയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കൊടിമരം നശിപ്പിച്ച സംഭവമുണ്ടായത്

തൃശ്സൂര്‍:കോളേജിൽ കയറി കൊടിമരം നശിപ്പിച്ച സംഭവത്തില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡൻറ് അറസ്റ്റിൽ. എസ്എഫ്ഐ തൃശ്ശൂര്‍ ജില്ലാ പ്രസിഡന്‍റ് ആര്‍ വിഷ്ണു അടക്കം നാല് എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയാണ് ചേലക്കര പൊലീസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂർ ചേലക്കര പോളിടെക്നിക് ക്യാമ്പസിൽ ഇന്നലെ രാത്രിയാണ് സംഭവം. രാത്രിയില്‍ കോളേജിലെത്തിയ ഇവര്‍ കെഎസ്‌യു, എബിവിപി,എഐഎസ്എഫ് സംഘടനകളുടെ കൊടിമരങ്ങളാണ് നശിപ്പിച്ചത്.

തെരഞ്ഞെടുപ്പില്‍ കെഎസ്‌യു ഫുള്‍ പാനല്‍ വിജയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കൊടിമരം നശിപ്പിച്ച സംഭവമുണ്ടായത്. കോളേജിലെ സെക്യൂരിറ്റി അറിയിച്ചതിനെ തുടർന്ന് കോളേജ് അധികൃതർ ചേലക്കര പോലീസിൽ പരാതി നൽകുകയായിരുന്നു. തുടര്‍ന്നാണ് നാലുപേരെ പൊലീസ് പിടികൂടിയത്. അഭിഷേക്, ശ്രുതികേഷ്, കണ്ണൻ എന്നിവരെ രാത്രിയിലും ഇന്ന് രാവിലെ വിഷ്ണുവിനെയും പിടികൂടുകയായിരുന്നു. നാലുപേരെയും പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

'ഞങ്ങളടിച്ചോളാം നിങ്ങളടിക്കണ്ട', കായംകുളത്ത് യൂത്ത് കോണ്‍ഗ്രസുകാരെ ക്രൂരമായി മര്‍ദിച്ച് പൊലീസ്

Asianet News Live TV | Malayalam News | ഏഷ്യാനെറ്റ് ന്യൂസ് | Latest News | Kerala news #asianetnews