യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻറ് അരിത ബാബു അടക്കം 30 യൂത്ത് നേതാക്കൾ കരുതൽ തടങ്കലിലാക്കി

ആലപ്പുഴ: കായംകുളം പുത്തന്‍ റോഡില്‍ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച് പൊലീസ്. കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നവകേരള സദസ്സിന്‍റെ ടീഷര്‍ട്ടും ധരിച്ചെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തു. യൂത്ത് കോണ്‍ഗ്രസുകാരെ ഇവര്‍ മര്‍ദിക്കാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് തടയുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് ലാത്തികൊണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ചത്. ഇതിനിടയില്‍ നിങ്ങളടിക്കണ്ട ഞങ്ങള്‍ അടിച്ചോളാമെന്ന് പൊലീസ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരോട് പറയുന്നതും ദൃശ്യങ്ങളിലുണ്ട്. യുത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ദീപക് കരുവ, സംസ്ഥാന സെക്രട്ടറി വിശാഖ് പത്തിയൂർ എന്നിവരെയാണ് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചത്. ഇതിനിടെ, യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻറ് അരിത ബാബു അടക്കം 30 യൂത്ത് നേതാക്കൾ കരുതൽ തടങ്കലിലാക്കി. പ്രതിഷേധം കണക്കിലെടുത്താണ് നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയത്. ഇവരെ കായംകുളം സ്റ്റേഷനിലേക്ക് മാറ്റി. 


തൃശ്ശൂരില്‍ സിഎന്‍ജി ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു, പിന്‍സീറ്റിലുണ്ടായിരുന്നയാള്‍ വെന്തുമരിച്ച നിലയില്‍

നവകേരള സദസ്സ്, അരിത ബാബുവടക്കം മുപ്പത് പേർ കരുതൽ കസ്റ്റഡിയിൽ| Nava Kerala Sadas | Youth Congress